ജി യു പി എസ് കിനാലൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
21:57, 18 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anjumk (സംവാദം | സംഭാവനകൾ) (→‎പനങ്ങാട് ഗ്രാമം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പനങ്ങാട് ഗ്രാമം

 പനങ്ങാട് ഗ്രാമം  കോഴിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്കിലെ പനങ്ങാട് ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണ് പനങ്ങാട്.

കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിൽ നിന്നും ഏകദേശം മൂന്നു കിലോമീറ്റർ വടക്കു കിഴക്കു  മാറി പനങ്ങാട് ഗ്രാമം സ്ഥിതി ചെയ്യുന്നു . പനങ്ങാട് ഗ്രാമത്തിലാണ് പ്രശസ്തമായ ബാലുശ്ശേരി കോട്ട അമ്പലം സ്ഥിതി ചെയ്യുന്നത് .വയലട  ,മണിച്ചേരി മല എന്നിവ ഇവിടുത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് . പനങ്ങാട് ഗ്രാമപഞ്ചായത്തിലെ  കിനാലൂർ ദേശത്താണ്   വ്യവസായ  സമുച്ചയങ്ങൾ സ്ഥിതിചെയ്യുന്നത് .പടിഞ്ഞാറു മാറി ബാലുശ്ശേരി  നഗരവും വടക്കു കിഴക്കായി  കൂരാച്ചുണ്ട് പ്രദേശവുംസ്ഥിതി ചെയ്യുന്നു.

വിദ്യാഭ്യാസ സ്ഥാപനം

പനങ്ങാട് ഗ്രാമത്തിലെ ഒരേഒരു സർക്കാർവിദ്യാലയമാണ് കിനാലൂർ ജി യു പി സ്കൂൾ . ഇവിടെ മുന്നൂറിൽപരം വിദ്യാർത്ഥികൾ പഠിക്കുന്നു .മികവാർന്ന ഈ വിദ്യാലയത്തിന് ഐ സ് ഒ അംഗീകാരം ലഭിച്ചിട്ടുണ്ട്