പെരുങ്ങുഴി

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിലെ ഒരു ഗ്രാമമാണ് പെരുങ്ങുഴി . അഴൂർ പഞ്ചായത്തിന്റെ അധീനതയിലാണിത് . ധാരാളം ക്ഷേത്രങ്ങളും കായലുകളും ഉണ്ട്. വർക്കലയിൽ നിന്ന് 19 കിലോമീറ്റർ തെക്കും തിരുവനന്തപുരം നഗരത്തിന് 22 കിലോമീറ്റർ വടക്കുമായാണ് ഇത് സ്ഥിതി ചെയ്യുന്നത് .

ഗതാഗതം

തിരുവനന്തപുരം- കൊല്ലം റെയിൽവേ റൂട്ടിലാണ് പെരുങ്ങുഴി സ്ഥിതി ചെയ്യുന്നത്. പാസഞ്ചർ ട്രെയിനുകൾ മാത്രമാണ് ഇവിടെ നിർത്തുന്നത്. കിഴക്കേക്കോട്ടയിലേക്ക് ബസുകളുണ്ട്. പെരുങ്ങുഴിയെയും പെരുമാതുറയെയും ബന്ധിപ്പിക്കുന്ന കഠിനംകുളം കായലിൽ ബോട്ട് സർവീസ് ഉണ്ട്.

വിദ്യാഭ്യാസം

ഗവ. അഴൂർ പഞ്ചായത്തിലാണ് എൽ.പി., വി.പി.യു.പി., ഗവ.ഹൈസ്കൂൾ എന്നിവ സ്ഥിതി ചെയ്യുന്നത്.