പഴയഗ്രാമം

പാലക്കാട് ജില്ലയിലെ ചിറ്റ‍ൂർ താലൂക്കിൽ നെന്മാറ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് പഴയഗ്രാമം.


നെല്ലിയാമ്പതി താഴ്‍വരയിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു പട്ടണമാണ് നെന്മാറ.നെന്മാറ ടൗണിൽനിന്നും ഏകദേശം ഒരു കിലോമീറ്റർ തെക്കോട്ടു സ‍ഞ്ചരിച്ചാൽ പഴയഗ്രാമത്തിലെത്താം.അഗ്രഹാരങ്ങളാൽ സമ്പന്നമാണിവിടം.പ്രശസ്തമായ നെന്മാറ വേലയ്ക്ക് ആരംഭം കുറിക്കുന്നത് ഈ ഗ്രാമത്തിൽ നിന്നാണ്.

  • പൊതുവിദ്യാലയങ്ങൾ
  • ശിശുസൗഹാർദ പോലീസ് സ്റ്റേഷൻ
  • പാസ്‍പോർട്ട് ഓഫീസ്
  • ആരാധനാലയങ്ങൾ
  • ആശുപത്രികൾ

പൊതുവിദ്യാലയങ്ങൾ

ജി.എൽ.പി.എസ്.പഴയഗ്രാമം

പഴയഗ്രാമം ഗവൺമെന്റ് എൽ.പി.സ്‍കൂളിനും ഒരു ചരിത്രമുണ്ട്.കൊച്ചിരാജ്യത്തിന്റെ ഭാഗമായിരുന്നു നെന്മാറയും പരിസരപ്രദേശങ്ങളും.രാജാവിന് വിശ്രമിക്കാനും ആരാധിക്കാനുമായി പഴയന്നൂർ കാവിലമ്മ എന്നദേവിയുടെ കടാക്ഷം ലഭിക്കുന്നതിനായി ഒരു ക്ഷേത്രം പണിയുകയും രാജ്യകാര്യങ്ങളും മറ്റും ചർച്ച ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്തിരുന്നത് ഈ ക്ഷേത്ര സന്നിധിയിൽ വെച്ചായിരുന്നു.പരിസരത്തുള്ളവർക്കായി ഒരു എഴുത്തു പള്ളിക്കൂടം ആരംഭിക്കുകയും ചെയ്തു.പിന്നീട് ഗവ.ഗേൾസ് ഹൈസ്‍കൂളിന്റെ എൽ.പി.വിഭാഗമായി പ്രവർത്തിച്ചു വന്നിരുന്നു.1960-ൽ ഇത് ഗവ.എൽ.പി.സ്‍കൂളായിമാറുകയും ചെയ്തു.