ജി യു പി ​എസ് പള്ളങ്കോട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
20:44, 18 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Niyas Mohammd (സംവാദം | സംഭാവനകൾ) (' ''എന്റെ ഗ്രാമം'' കാസർഗോഡ് ജില്ലയിൽ കുമ്പള താലൂക്കിൽ ദേലംപാടി ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഗ്രാമമാണ് പള്ളങ്കോട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
                                                                      എന്റെ ഗ്രാമം

കാസർഗോഡ് ജില്ലയിൽ കുമ്പള താലൂക്കിൽ ദേലംപാടി ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഗ്രാമമാണ് പള്ളങ്കോട് ഗ്രാമം .പയസ്സിനി എന്നറിയപ്പെടുന്ന ചന്ദ്രഗിരി പുഴയുടെ തീരത്താണ് അതിമനോഹരമായ ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത് .തുളു ഭാഷയുടെ സ്വാധീനം കൊണ്ട് പ്രത്യേകതരം മലയാളമാണ് ഇവിടുത്തുകാർ സംസാരിക്കുന്നത് .നിഷ്കളങ്കരും സാധാരണക്കാരുമായ ജനങ്ങൾ വസിക്കുന്ന ഇടമാണ് ഈ ഗ്രാമം .കാസർകോടിനെ കർണാടകയിലെ ജാൽസൂരുമായി ബന്ധിപ്പിക്കുന്ന പാതയിൽ കൊട്ട്യാടി-അഡൂർ പാതയിലാണ് ഈ ഗ്രാമം .