ജി.എച്ച്.എസ് അണക്കര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

അണക്കര

ഇടുക്കി ജില്ലയിലെ  ഉടുമ്പൻചോല താലൂക്കിലെ ചക്കുപള്ളം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് അണക്കര.


ഇടുക്കി ജില്ലയിലെ കുമളിയിൽ നിന്നും കുമളി മൂന്നാർ സംസ്ഥന പാതയിൽ 12 കിലോമീറ്റർ സഞ്ചരിച്ചാൽ അണക്കരയിൽ  എത്തിച്ചേരാം.ഇവിടെ നിന്നും കിഴക്കു ഭാഗം തമിഴ്‌നാടും വടക്കു ഭാഗത്തേക്ക് യാത്ര ചെയ്താൽ മൂന്നാറിലേക്കും ആണ് എത്തുക.

വിദ്യാഭാസ സ്ഥാപനങ്ങൾ

അണക്കരയിൽ  പ്രധാനമായും സ്ഥിതി ചെയ്യൂന്നത്  രണ്ടു വിദ്യാലയങ്ങൾ  ആണ് . അതിൽ ആദ്യത്തേത് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ അണക്കര  ആണ്. അടുത്തതായി ഇതിനോട് ചേർന്ന് മൗണ്ട്ഫോർട്  സ്ക്കൂളും സ്ഥിതി ചെയ്യുന്നു.അണക്കരയിൽ സ്ഥിതി ചെയ്തിരുന്ന സെന്റ് തോമസ് കോളേജ്

ആരാധനാലയങ്ങൾ

അണക്കരയിൽ  സ്ഥിതി ചെയ്യുന്ന പഴക്കം ചെന്ന ഒരു പള്ളി ആണ് സൈന്റ്റ് തോമസ് ദേവാലയം. ഇത് ഗവണ്മെന്റ് സ്കൂൾ അണക്കരക്ക്  എതിർ വശത്തായി സ്ഥിതിചെയ്യുന്നു.

പൊതുസ്ഥാപനങ്ങൾ

  • ഗവണ്മെന്റ് ഹൈസ്കൂൾ അണക്കര
  • വില്ലേജ്  ഓഫീസ്  അണക്കര
  • പോസ്റ്റ് ഓഫീസ്  അണക്കര
  • ഗവണ്മെന്റ് ആശുപത്രി അണക്കര
    ഗവണ്മെന്റ് സ്കൂൾ അണക്കര