ജി.എൽ.പി.എസ്. പാലപ്പറ്റ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
13:55, 18 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MUBASHINA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പാലപ്പറ്റ സ്ഥലനാമത്തിന്റെ ഉൽപത്തിയെകുറിച് അനേഷിച്ചെത്തിയത് ഒടുവിലൊരു യക്ഷിക്കഥയിലാണ്. യക്ഷിബാധയൊഴിഞ്ഞപ്പോൾ കത്തിപ്പോയ ആ പാലമരം കാരണമാണത്രേ പാലപ്പെറ്റയെന്ന് നാടിന് പേരുണ്ടായത് .മലപ്പുറം ജില്ലയിലെ എടവണ്ണ പഞ്ചായത്തിലെ 21വാർഡാണ്‌ പാലപ്പറ്റ .കൊച്ചു പ്രദേശമായ ഈ ഗ്രാമത്തിൽ 200 ൽ കൂടുതൽ കുടുംബങ്ങൾ താമസിക്കുന്നു .വിദ്യാഭ്യസം കൊണ്ട് ഏറെ മുന്നിലാണ് പാലപ്പറ്റ .പാലപ്പറ്റയുടെ ഹൃദയഭാഗത്തു തന്നെ ഗ്രാമിക എന്ന ലൈബറി സ്ഥിതി ചെയ്യുന്നു