ഗവ. എച്ച്.എസ്സ് .എസ്സ് . വെട്ടിക്കവല/എന്റെ ഗ്രാമം
വെട്ടിക്കവല
കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിലെ വെട്ടിക്കവല പഞ്ചായത്തിലെ ഒരു ഗ്രാമമാണ് വെട്ടിക്കവല.
കൊല്ലം- തിരുമംഗലം ദേശീയപാതയിൽ നിന്ന് 2 കിലോമീറ്റർ ഉള്ളിലേയ്ക്കുമാറി സ്ഥിതി ചെയ്യുന്ന പ്രകൃതി രമണീയമായ ഒരു ഗ്രാമമാണ് വെട്ടിക്കവല.
ഗ്രാമത്തിന്റെ കേന്ദ്ര ഭാഗത്തായാണ് ജിഎംഎച്ച്എസ്എസ് വെട്ടിക്കവലയും പ്രശസ്തമായ വെട്ടിക്കവല മഹാദേവ ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്.വെട്ടിക്കവല ഗ്രാമത്തിന്റെ കേന്ദ്രഭാഗത്തു നിന്നു മൂന്നു ഭാഗത്തേക്കായി പാതകൾ ഉണ്ട്. അവിടെ നിന്ന് കിഴക്കോട്ടു സഞ്ചരിച്ചാൽ ചിരട്ടക്കോണം വഴി വാളകത്തും സഞ്ചരിച്ചാൽ സദാനന്ദ പുരം വഴി m.c റോഡിലേയ്ക്കും വടക്കോട്ട് സഞ്ചരിച്ചാൽ ചക്കുവരക്കൽ വഴി പുനലൂർ ഭാഗത്തേക്കും എത്തിച്ചേരാം.