പി ആർ ഡി എസ് യു പി എസ് അമരപുരം/അക്ഷരവൃക്ഷം/വായനാക്കുറിപ്പ്.ആഫ്രോ-ഏഷ്യൻ നാടോടിക്കഥകൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:54, 18 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33324 (സംവാദം | സംഭാവനകൾ) ('ആഫ്രോ ഏഷ്യൻ രാജ്യങ്ങളിലെ നാടോടി കഥകളാണ് ഇതിന്റെ ഉള്ളടക്കം. ഈ കഥകളുടെ സമ്പാദകൻ കെ എസ് വേണുഗോപാലാണ്. തിബത്ത്, മംഗോളിയ, വിയറ്റ്നാം, ഇന്തോനേഷ്യ,മലേഷ്യ ആഫ്രിക്ക,...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ആഫ്രോ ഏഷ്യൻ രാജ്യങ്ങളിലെ നാടോടി കഥകളാണ് ഇതിന്റെ ഉള്ളടക്കം. ഈ കഥകളുടെ സമ്പാദകൻ കെ എസ് വേണുഗോപാലാണ്. തിബത്ത്, മംഗോളിയ, വിയറ്റ്നാം, ഇന്തോനേഷ്യ,മലേഷ്യ ആഫ്രിക്ക,എത്യോപ്യ,ഇന്ത്യ എന്നീ രാജ്യങ്ങളിലെ വ്യത്യസ്തമായ കഥകളാണ് ഇതിൽ ഉള്ളത്. നന്മ സ്നേഹം അസൂയ, ആർത്തി,സ്വാർത്ഥത ഇവയൊക്കെയാണ് കഥകളിലുള്ളത്. ഇതിനെതിരെയുള്ള യുദ്ധമാണ് കഥകളുടെ എല്ലാം സാരം. ഇതിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥ പ്രഭു കുമാരിയെ കല്യാണം കഴിച്ച തവള എന്ന തിബത്തൻ കഥയാണ്. ഒരു വലിയ ഒരു വലിയ പർവതത്തിന് മുകളിൽ താമസിച്ചിരുന്ന ദരിദ്രരായ ഒരു ഭാര്യയും ഭർത്താവിനും മനുഷ്യ കുട്ടിക്ക് പകരം തവള കുട്ടിയാണ് പ്രസവിച്ചത്. ദമ്പതികൾ മകനെ വളർത്തിയതും അവൻ ഡ്രാഗൺ രാജാവിന്റെ ഇളയ മകളെ വിവാഹം ചെയ്യുന്നതും ഒക്കെയാണ് കഥയിലുള്ളത്. ഈ കഥ അവസാനിക്കുന്നത് തവളയുടെ മരണത്തോടെയാണ് തവള സുന്ദരനായ ചെറുപ്പക്കാരൻ ആണെന്ന് തിരിച്ചറിയുമ്പോഴേക്കും തവള മരിക്കുന്നു. ആ ശവക്കുഴിക്കരികെ ഇരിക്കുന്ന പ്രഭു കുമാരി .അവിടെയിരിക്കുന്ന ശിലാരൂപം ഇപ്പോഴും കാണാമെന്ന് കഥാകാരൻ പറയുന്നു.