ജി.എച്ച്.എസ്. നെല്ലിക്കുഴി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

നെല്ലിക്കുഴി

എറണാകുളം ജില്ലയുടെ കിഴക്കേ അറ്റത്തുള്ള കോതമംഗലം താലൂക്കിലെ ഒരു ഗ്രാമമാണ് നെല്ലിക്കുഴി.

5 കിലോമീറ്റർ കിഴക്ക് കോതമംഗലം ആണ് അടുത്ത പട്ടണം. മുവാറ്റുപുഴ 13 കിലോമീറ്റർ തെക്കു പടിഞ്ഞാറായി സ്ഥിതി ‍ചെയ്യുന്നു.

ചോളരാജാക്കൻമാരുടെ ആസ്ഥാനമായിരുന്ന തൃക്കാരിയൂ‍ർ ഈ ‍പഞ്ചായത്തിന്റെ ഭാഗമാണ്. കേരളത്തിന്റെ പ്രധാന വിനോദ സ‍‍ഞ്ചാര കേന്ദ്രമായ മൂന്നാർ ഇവിടെ

നിന്നും 86 കിലോമീറ്റർ മാത്രം അകലേയാണ്. 7 കിലോമീറ്ററിൽ വളരെ അധികം പ്രസിദ്ധമായ പുരാതനക്ഷേത്രം(കല്ലിൽ ഗുഹാ ഭഗവതീ ക്ഷേത്രം) സ്ഥിതി ‍ചെയ്യുന്നു.

കേരളത്തിലെ പ്രധാന പാതയായ ആലുവ-മൂന്നാർ ഇതുവഴി കടന്നു പോകുന്നു.

ഫർണീച്ചർ വ്യാപാരത്തിന് പേരുകേട്ട സ്ഥലമാണ് നെല്ലിക്കുഴി.