എ.യു.പി.എസ്. തോട്ടേക്കാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പുൽപ്പറ്റ തോട്ടേക്കാട്

മഞ്ചേരി-കിഴിശ്ശേരി റൂട്ടിൽ പുൽപ്പറ്റ അങ്ങാടി കഴിഞ്ഞ് തോട്ടേക്കാട് എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് ദൂരം മഞ്ചേരി- തോട്ടേക്കാട് 7 km

ഭൂമിശാസ്ത്രം

1925 ൽ കേവലം പത്ത് കുട്ടികളുമായി തൊട്ടേക്കാട് ചാത്തൻപറമ്പിൽ എളയോടത്ത് അലവി മുസ്ലിയാർ ഒാത്തുപള്ളി എന്ന നിലയിൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. ചെമ്മല മമ്മൂട്ടിമൊല്ല എന്നയാളുടെ നേതൃത്വത്തിൽ മതപഠനവും,ഭൗതികവിദ്യാഭ്യാസവും ലഭ്യമായിരുന്നു. പിന്നീട് പാലക്കത്തോട്ടിലേക്ക് വിദ്യാലയം മാറ്റി,1 മുതൽ 8 വരെ ക്ലാസുകളാണ് അവിടെ ഉണ്ടായിരുന്നത്. വിദ്യാഭ്യാസകാര്യത്തിൽ അതീവശ്രദ്ധ പുലർത്തിയിരുന്ന അലവിമുസ്ലിയാർ സ്വന്തം കയ്യിൽനിന്നും പണം മുടക്കിയാണ് വിദ്യാലയത്തിൻറെ കാര്യങ്ങൾ നടത്തിയിരുന്നത്.1942-ൽ അലവിമുസ്ലിയാർ ഈ സ്ഥാപനം സഹോദരപുത്രനായ മൊയ്തീൻകുട്ടിഹാജിയെ ഏൽപിച്ചു, പണിക്കർ മാഷ് ആയിരുന്നു പ്രാധാന അദ്ധ്യാപകൻ. പിഷാരടിമാസ്റ്റർ, കൗസല്യടീച്ചർ,തുടങ്ങിഏഴോളം അദ്ധ്യാപകർ അന്നുണ്ടായിരുന്നു. അദ്ധ്യാപകർക്ക് 1957-ൽ ഗവൺമെന്റ് നേരിട്ട് ശമ്പളം നല്കാൻ തുടങ്ങി. 1960-ൽ വിദ്യാർഥികളുടെ എണ്ണം വർദ്ധിച്ചപ്പോൾ തോട്ടേക്കാട് എന്ന പ്രദേശത്ത് 3.5 ഏകർ സ്ഥലത്തു പുതിയ കെട്ടിടം സ്ഥാപിച്ചു. അന്ന് 400 കുട്ടികൾ വിദ്യാലയത്തിൽ പഠിച്ചിരുന്നു,, ശേഖരൻമാഷ്,മാധവൻമാഷ്,വല്ലഭൻമാഷ് തുടങ്ങിയവർ ഹരിജൻ വിഭാഗത്തിലെ കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിലും അവരുടെ സമഗ്ര വികസനത്തിലും നിസ്തുല പങ്കുവഹിച്ചു. പുൽപ്പറ്റ പഞ്ചയത്തിലെ സാമൂഹിക പുരോഗതിയിലും വികസനത്തിലും ഈ വിദ്യാലയത്തിന്റെ പങ്ക് നിസ്തുലമാണ്,കഴിഞ്ഞ കാലത്ത് ഈ വിദ്യാലയത്തിൽ പഠിപ്പിച്ചിരുന്ന അദ്ധ്യാപകർ പ്രദേശത്തിന്റെ നവോത്ഥാന പ്രവർത്തനങ്ങളിൽ നടത്തിയ പങ്കാളിത്തം സ്മരണീയമാണ്.

ശ്രദ്ധേയരായ വ്യക്തികൾ

എളയോടത്ത് അലവിമുസ്ലിയാർ

മൊയ്തീൻകുട്ടിഹാജി

പണിക്കർ മാഷ്

പിഷാരടിമാസ്റ്റർ

കൗസല്യടീച്ചർ