ഉള്ളടക്കത്തിലേക്ക് പോവുക

ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
22:24, 17 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Divya K R (സംവാദം | സംഭാവനകൾ) (പരപ്പനങ്ങാടി, താനൂർ,തിരൂർ എന്നീ മൂന്ന് റെയിൽവേ സ്റ്റേഷനുകളിൽ നിന്നും സുഗുമമായി എത്തിച്ചേരാവുന്നതാണ്.)

മലപ്പുറം ജില്ലയിലെ ചെമ്മാടിനടുത്തുള്ള ഒരു ഗ്രാമമാണ്‌ കൊടിഞ്ഞി. 2000 ലധികം കുടുംബങ്ങൾ താമസിക്കുന്ന ഈ ഗ്രാമം തിരൂരങ്ങാടിയുടെ അടുത്താണ്. നന്നമ്പ്ര ഗ്രാമപഞ്ചായത്തിന്റെ അധികാരപരിധിയിൽ വരുന്ന ഈ ഗ്രാമം ഇവിടുത്തെ ഇരട്ടക്കുട്ടികളുടെ ജനനങ്ങൾ കൊണ്ട് ശ്രദ്ധേയമാണ്‌. ആദ്യത്തെ ഇരട്ടക്കുട്ടികളുടെ അസ്സോസ്സിയേഷനും ഇവിടെയാണ് രൂപപ്പെട്ടത്.തിരൂർ നിന്ന് 10 കിലോമീറ്ററുകൾ വടക്ക് ഭാഗത്തായി, മലപ്പുറത്ത് നിന്ന് 30 കിലോമീറ്ററുകൾ പടിഞ്ഞാറ് ഭാഗത്തുമാ‍യിട്ടാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പരപ്പനങ്ങാടി, താനൂർ,തിരൂർ എന്നീ മൂന്ന് റെയിൽവേ സ്റ്റേഷനുകളിൽ നിന്നും സുഗുമമായി എത്തിച്ചേരാവുന്നതാണ്. ഈ ഗ്രാമത്തിന്റെ മൂന്ന് ഭാഗത്ത് കായലുകൾ കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നു.