അസംപ്ഷൻ എച്ച് എസ് ബത്തേരി/ദിനാചരണങ്ങൾ/2022-23 പ്രധാന ദിനാചരണങ്ങൾ
ജൂൺ 5 പരിസ്ഥിതി ദിനാചരണം
ആഗോളതാപനവും വർദ്ധിച്ച തോതിലുള്ള വായുമലിനീകരണവും സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധ വൽ ക്കരിക്കുക എന്ന ലക്ഷ്യത്തോടുകൂടി നേച്ചർ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു.പരിസ്ഥിതി ദിനാചരണ ത്തിനായി പ്രത്യേക അസംബ്ലി വിളിച്ചുകൂട്ടി .ദിനാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു . 8cയിൽ പഠിക്കുന്നു അനുജ പരിസ്ഥിതിദിന സന്ദേശം നൽകി. അസംബ്ലിയിൽ വെച്ച് എല്ലാ വിദ്യാർഥികളും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുത്തു . വിദ്യാർത്ഥികൾ ഗ്രൂപ്പായി പരിസ്ഥിതി ഗാനം ആലപിച്ചു .ഹെഡ്മാസ്റ്റർ ടോംസ് സാർ വിദ്യാർഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു .ക്ലബ്ബ് കോഡി നേറ്റർ ശ്രീ .സെബാസ്റ്റ്യൻ വിദ്യാർഥികൾക്ക് സന്ദേശം നൽകി. തുടർന്ന് സ്കൂൾ പരിസരത്ത് തൈകൾ നട്ടു. ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ അവരവരുടെ വീടുകളിലും വൃക്ഷ തൈകൾ നട്ടു.
ജൂൺ 19 വായനദിനമായി ആചരിച്ചു..
ജൂൺ 19 വായനാ ദിനാചരണം വിവിധ പരിപാടികളോടെ സ്കൂളിൽ സംഘടിപ്പിച്ചു. ജൂൺ 19 ഞായറാഴ്ച ആയതിനാൽ 20 -ാം തീയതിയാണ് പരിപാടികൾ നടത്തിയത്. ദിനാചരണത്തോടനുബന്ധിച്ച് പൊതു ചടങ്ങ് സംഘടിപ്പിച്ചു . ബത്തേരി മുനിസിപ്പാലിറ്റി ചെയർമാൻ ശ്രീ .ടി കെ .രമേശൻ ചടങ്ങുകൾക്ക് ഉദ്ഘാടനം നിർവഹിച്ചു . ബത്തേരി സെൻമേരിസ് കോളേജ് മലയാളം വിഭാഗം മേധാവി ഫാദർ ജിൻസ് വിദ്യാർഥികൾക്ക് വായനാദിന സന്ദേശം നൽകി . വായന മനുഷ്യൻറെ ഹൃദയങ്ങളെ തുറക്കുന്നു എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ചടങ്ങിനോടനുബന്ധിച്ച് സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം സെൻമേരിസ് കോളേജ് പ്രിൻസിപ്പൽ Dr.പി.സി. റോയ് നിർവഹിച്ചു.മൊബൈൽ ഫോണും ഇൻറർനെറ്റ് വ്യാപകമായി എങ്കിലും വായനക്ക് ഒട്ടും പ്രസക്തി കുറയുന്നില്ല എന്ന് അവർ ഓർമിപ്പിച്ചു. ചടങ്ങിൽ വിവിധക്ലബ്ബുകളെ പ്രതിനിധീകരിച്ച് മൺചിരാതുകൾ തെളിയിച്ചു.
വായനാ വാരം- വായന ദിനാചരണത്തെ തുടർന്ന് ഒരാഴ്ച വായനവാരം ആയി ആചരിച്ചു. ഓരോ ദിവസവും ഓരോ ഭാഷ വിഷയങ്ങൾക്കായി (ജൂൺ 21,22,23,24) മാറ്റിവയ്ക്കുകയും അതാത് ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. മലയാളം, ഇംഗ്ലീഷ് ,സംസ്കൃതം എന്നീ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു.വിദ്യാർത്ഥികൾ വായനാക്കുറിപ്പ്, കഥ , കവിത, എഴുതി അവതരിപ്പിച്ചു.അവസാന ദിവസം ഭാഷ ഇതര വിഷയങ്ങൾക്കായി മാറ്റിവെച്ചു .
ജൂൺ 21 വേൾഡ് മ്യൂസിക് ഡേ.
ലോക സംഗീത ദിനത്തോടനുബന്ധിച്ച് സ്കൂളിലെ സംഗീത അധ്യാപികയായ ശ്രീമതി ഗീതി സെബാസ്റ്റ്യൻ സംഗീതം ആലപിച്ചു .മ്യൂസിക് ക്ലബ്ബിലെ വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ വിവിധ സംഗീത പരിപാടികളും സംഘടിപ്പിച്ചു .സംഗീതജ്ഞരെയും ഗായകരെയും ആദരിക്കുന്നതിനായി എല്ലാ വർഷവും ജൂൺ 21 ന് മ്യൂസിക് ആഘോഷിക്കുന്നു. ലോകമെമ്പാടുമുള്ള സംഗീതത്തോടുള്ള ഇഷ്ടം അവതരി പ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനും വളർന്നുവരുന്ന യുവജനങ്ങളെയും പ്രൊഫഷണൽ സംഗീതജ്ഞരെയും പ്രചോദിപ്പിക്കുന്നതിനാണ് ഈ ദിനം ആഘോഷിക്കുന്നത്.
ജൂൺ 21 വേൾഡ് യോഗാ ഡേ.
ലോക യോഗാ ദിനത്തോടനുബന്ധിച്ച് അസംപ്ഷൻ ഹൈസ്കൂളിലും യോഗ ഡെമോൺസ്ട്രേഷനും ഡിസ്പ്ലേയും സംഘടിപ്പിച്ചു .അസംപ്ഷൻ ഹൈസ്കൂളിലെ എൻ.സി.സി.കേഡറ്റുകളുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. യോഗ പ്രദർശനത്തിൽ നൂറോളം എ.സി.സി വിദ്യാർത്ഥികൾ പങ്കെടുത്തു .പരിപാടികൾക്ക് സി.ടി.ഓ (എൻസിസി ഇൻചാർജ് .)ശ്രീ .അർജുൻ തോമസ് നേതൃത്വം നൽകി . സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ടോംസ് ജോൺസൺ കേഡറ്റുകളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. പരിപാടികൾ രണ്ടു മണിക്കൂർ നീണ്ടുനിന്നു .
ജൂൺ 26 ലഹരി വിരുദ്ധ ദിനം ,വാരാചരണം.
സ്കൂളുകളെയും കാമ്പസുകളെയും ലഹരിവിമുക്തം ആക്കുകയെന്ന ലക്ഷ്യത്തോടെ സ്കൂളിൽ ലഹരിവിരുദ്ധ വാരാചരണം സംഘടിപ്പിച്ചു .ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26 വാരാചരണത്തിന് തുടക്കം കുറിച്ചു . വാരാചരണത്തിൽ എക്സൈസ് ഡിപ്പാർട്ട്മെന്റിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യവുമുണ്ടായിരുന്നു. വരാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് ലഹരിവിരുദ്ധ ബോധ വൽക്കരണ ബ്രോഷറുകളും ലഘുലേഖകളും നൽകി. വിദ്യാർത്ഥികൾക്ക് വാരാചരണത്തിന്റെ ഭാഗമായി പോസ്റ്റർ പ്രദർശനം, ക്വിസ് ,ഉപന്യാസ രചനാ മത്സരം, പ്രസംഗം ,എന്നിവ സംഘടിപ്പിച്ചു. വിദ്യാർഥികളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ വാരാചരണത്തോടനുബന്ധിച്ച് ലഹരിക്കെതിരെ ഒപ്പ്ശേഖരണം സംഘടിപ്പിച്ചു. പൊതുജനങ്ങളെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ബത്തേരി ടൗണിൽ വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ് അവതരിപ്പിച്ചു . പ്രവർത്തനങ്ങൾക്ക് ശ്രീമതി.ബിൻസി ടീച്ചറും വിദ്യാർത്ഥികളും നേതൃത്വം നൽകി . വീഡിയോ സ്കൂളിന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് .
ജൂലൈ 11 ലോകജനസംഖ്യ ദിനം
ലോകജനസംഖ്യ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ ജനസംഖ്യ വർദ്ധനവിന്റെ ദൂഷ്യവശങ്ങളും അതിൻറെ സാധ്യതകളും വിഷയത്തിൽ ശ്രീ .ഷാജു .എം. എസ് സന്ദേശം നൽകി.
ജൂലൈ 21 ചാന്ദ്രദിനം.
ചാന്ദ്ര ദിനത്തോടനുബന്ധിച്ച് സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ചാന്ദ്രദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. ദിനത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് സന്ദേശം നൽകി .
ആഗസ്റ്റ് 6, 9. ഹിരോഷിമ,നാഗസാക്കി ദിനം
ലോകത്തവർദ്ധിച്ചുവരുന്ന യുദ്ധഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ. കുട്ടികളെ ഇതിനെതിരെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഹിരോഷിമ നാഗസാക്കി ദിനങ്ങൾ ആചരിച്ചു. ശ്രീ ഷാജി ജോസഫ് യുദ്ധവിരുദ്ധ സന്ദേശം നൽകി. കുട്ടികൾ യുദ്ധവിരുദ്ധ പ്രതിജ്ഞഎടുത്തു. കുട്ടികൾക്ക് സോഡാക്കു നിർമ്മാണ മത്സരവും ഉണ്ടായിരുന്നു.
ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനാചരണം..
അസംപ്ഷൻ ഹൈസ്കൂളിലും എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം വിപുലമായി ആഘോഷിച്ചു .അസംപ്ഷൻ ഹൈസ്കളും അസംപ്ഷൻ യുപി സ്കൂളും സംയുക്തമായിട്ടാണ് ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തത് സംഘടിപ്പിച്ചത് .രാവിലെ . 8.45 ന് യുപി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സ്റ്റാൻലി സാർ പതാക ഉയർത്തി. ആഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .അധ്യാപകനായ ഷാജൻ മാസ്റ്റർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഹൈസ്കൂൾ പിടിഎ പ്രസിഡൻറ് ശ്രീ രാജേഷ് , ,ശ്രീമതി ബിന്ദു എന്നിവർ ആശംസകളർപ്പിച്ചു. ആഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ ദേശഭക്തിഗാനം ,പ്രച്ഛന്നവേഷം ,സ്വാതന്ത്രദിന ക്വിസ് മത്സരം സ്കൂൾ ഗ്രൗണ്ടിൽ റാലി സംഘടിപ്പിച്ചു .വിദ്യാർഥികൾക്കായി ഗാന്ധി സിനിമ പ്രദർശിപ്പിച്ചു. സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികളോട് സജീവമായ സാന്നിധ്യമുണ്ടായിരുന്ന. ചടങ്ങിനുശേഷം വിദ്യാർഥികൾക്ക് പായസ വിതരണം നടത്തി ........കൂടുതൽ അറിയാം..
സെപ്റ്റംബർ 5 അധ്യാപക ദിനാചരണം
സെപ്റ്റംബർ 5 അധ്യാപക ദിനത്തോടനുബന്ധിച്ച് അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചു. അഞ്ചാം തീയതി അവധിയായതിനാൽ സെപ്തംബർ 2 ന് ഉച്ചയ്ക്ക് ശേഷം പ്രത്യേക അസംബ്ലിയിൽ വെച്ച് അധ്യാപകരെ ആദരിക്കുകയായിരുന്നു.പിടിഎയും വിദ്യാർത്ഥികളും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പ്രത്യേക ചടങ്ങിൽ വെച്ച് പിടിഎ പ്രതിനിധികൾ അധ്യാപകരെ പൊന്നാടയണിയിച്ച് ആദരിച്ചു .ചടങ്ങിൽ പി ടി എ പ്രസിഡൻറ് ശ്രീ രാജേഷ് അധ്യാപകരുടെ സേവനങ്ങളെ പ്രകീർത്തിച്ചു. ഹെഡ്മാസ്റ്റർ ശ്രീ തോമസ് ജോൺ സാർ അസംബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു .സ്കൂളിന് തുടർച്ചയായി നാലാം തവണയും 100% വിജയം ലഭിച്ചതും,ഈ വർഷം വയനാട്ടിൽ 73 ഫുൾ എ പ്ലസ് നേടി ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തത് അധ്യാപകരുടെ കഠിനശ്രമം കൊണ്ടാണെന്ന് എം പി ടി എ പ്രസിഡൻറ് അനുസ്മരിച്ചു ....ദിനാചരണ ഫോട്ടോകൾ കാണാം
സെപ്റ്റംബർ 14 ഹിന്ദി ദിനാചരണം
സെപ്റ്റംബർ 14 രാജ്യമൊട്ടുക്കുംഹിന്ദി ദിനമായി ആചരിച്ചു. ഇതോടനുബന്ധിച്ച് നമ്മുടെ സ്കൂളിലും വിവിധ പരിപാടികൾ സംടിപ്പിക്കപ്പെട്ടു. ഹിന്ദി കവിത,ദേശഭക്തിഗാനം പുസ്തക പരിചയം,പ്രമുഖരുടെ ഹിന്ദിയെ കുറിച്ചുള്ള ചിന്തകൾ,സംഘഗാനം ,ഹിന്ദി പ്രസംഗം എന്നിവ സംഘടിപ്പിച്ചു.
സെപ്റ്റംബർ 16 ഓസോൺ ദിനം
സെപ്റ്റംബർ 16 ഓസോൺ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ ഓസോൺ ദിന ക്വിസ് മത്സരം നടത്തി .രാവിലെ അസംബ്ലിയിൽ വച്ച് ഓസോൺ ദിന സന്ദേശം നൽകി .
ഒക്ടോബർ 2 ഗാന്ധി ജയന്തി
ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഒക്ടോബർ ആറുമുതൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച നടപ്പിലാക്കി വരുന്നു.സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരി വിപത്തിനെ നേരിടാൻ സംസ്ഥാന സർക്കാരും സമൂഹവും ദൃഢനിശ്ചയത്തിലാണ് .മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം സ്കൂളുകളിൽ പ്രത്യേക ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ തുടരണമെന്ന് ആവശ്യത്തെ തുടർന്ന്, സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും .ഇതിൻറെ ഭാഗമായി പോസ്റ്റർ പ്രദർശനം ലഹരി വിരുദ്ധ കാമ്പയിൻ ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു. വിദഗ്ധരുടെ ക്ലാസുകൾ സംഘടിപ്പിച്ചു. ക്ലാസ് തലത്തിൽ ബോധവൽക്കരണം സംഘടിപ്പിക്കുന്നു.......കൂടുതൽ .
നവംബർ 1 കേരളപ്പിറവിദിനം .
നവംബർ 1 കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. മുഖ്യ അതിഥിയായി ഡയറ്റ് പ്രിൻസിപ്പൽ ശ്രീ.അബ്ബാസ് അലി സാർ പങ്കെടുത്തു.
മലയാള ഭാഷാ ദിനം
നവംബർ 1 മലയാള ഭാഷാ ദിനമായികൂടി കൊണ്ടാടി. ഇതോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.ബത്തേരി മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീ.ടോം ജോ
സ് മലയാള ഭാഷാദിന സന്ദേശം നൽകി.ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ശ്രീ.വി രാജേഷ് അധ്യക്ഷത വഹിച്ചു സംസാരിച്ചു .
നവംബർ 14 ശിശുദിനം ആചരിച്ചു .
ഭാരതത്തിൻറെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിൻറെ ജന്മദിനമായ നവംബർ 14 ശിശുദിനമായി ആചരിച്ചു ..ഹെഡ്മാസ്റ്റർ ശ്രീ തോമസ് ജോൺ വിദ്യാർഥികൾക്ക് ശിശുദിന ആശംസകൾ നേർന്നു.ജവഹർലാൽ നെഹ്റുവിനെ പോലെ കർമ്മ നിരതരും ഭാരതത്തെക്കുറിച്ച് അഭിമാനമുള്ളവരും ആയിരിക്കുവാൻ അദ്ദേഹം കുട്ടികളെ ഉദ് ബോധിപ്പിച്ചു.
ജനുവരി 30 .രക്തസാക്ഷിത്വ ദിനത്തിൽ മഹാത്മാവിന് പുഷ്പാർച്ചന.
ബത്തേരി: അസംപ്ഷൻ ഹൈസ്കൂളിലെ വിദ്യാർത്ഥികൾ രാഷ്ട്രപിതാവിന് ആദരാഞ്ജലികൾ അർപ്പിച്ചു.സ്കൂൾ പാർലമെൻ്റ് അംഗങ്ങൾ, സ്കൗട്ട് & ഗൈഡ് വിദ്യാർത്ഥികൾ, അധാപകരായ ഷാജി ജോസഫ് (സ്കൗട്ട് മാസ്റ്റർ), ആനിയമ്മ എ ജെ (ഗൈഡ് അധ്യാപിക) എന്നിവർക്കൊപ്പം സുൽത്താൻ ബത്തേരി മുസിപ്പൽ കൗൺസിലർമാരായ ശ്രീമതി എൽസി, ശ്രീ ടോം ജോസ് എന്നിവരും നഗരമധ്യത്തിലെ ഗാന്ധി സമൃതിമണ്ഡപത്തിൽ എത്തി പുഷ്പാർച്ചന നടത്തി.സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ ടോംസ് ജോൺ, പി റ്റി എ പ്രസിഡണ്ട് ശ്രീ.രാജേഷ് കുമാർ എന്നിവർ സന്ദേശം നൽകി.......കൂടുതൽ ചിത്രങ്ങൾ കാണാം