ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/IT ക്ലബ്
വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഐ റ്റി @ സ്കൂളിന്റെ പൈലറ്റ് സ്കൂളായി ഗവ .യു പി എസ് നേമത്തിനെ തെരെഞ്ഞെടുത്തു . പാഠഭാഗങ്ങളിലെ ഐ റ്റി സാധ്യതകൾ പ്രയോജനപ്പെടുത്തുവാൻ നാലു മൾട്ടീമീഡിയ റൂമുകൾ പ്രവർത്തിക്കുന്നു. ലഭ്യമായ ലാപ്‌ടോപ്പുകൾ ഉപയോഗിച്ച് പഠനനേട്ടം കൈവരിക്കുന്നതിനും ഐ ടി സാധ്യതകൾ പ്രയോജനപ്പെടുത്താനും പഠനം കൂടുതൽ സുഗമമാക്കുവാനും ഈ സൗകര്യങ്ങൾ കുട്ടികളെ സഹായിക്കുന്നു.
സ്വയം ശാക്തീകരണ പരിപാടി [തിരുത്തുക | മൂ
സ്വയം അക്കാദമി ശാക്തീകരണത്തിന് സജ്ജരായി നേമം ഗവൺമെൻറ് യുപി സ്കൂളിലെ അധ്യാപകർ. സ്കൂൾ ഐടി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നിശ്ചയിക്കപ്പെട്ട വിവിധ സെഷനുകളിലാണ് പരിശീലനം നേടിയത്. ഡിജിറ്റൽ പോർട്ട് ഫോളിയോ തയ്യാറാക്കൽ, വിലയിരുത്തൽ, വിവിധ വിഷയങ്ങളിൽ പവർ പോയിൻറ് തയ്യാറാക്കാൻ തുടങ്ങി ഐടി അധിഷ്ഠിത മേഖലകളിലാണ് ഒന്നാം ഘട്ടമായി ശാക്തീകരണം നടത്തിയത്. കൈറ്റ് വിതരണം ചെയ്ത ലാപ്ടോപ്പുകളും സ്വന്തം മൊബൈൽ ഫോണുകളും ഇതിന് ഉപയോഗിച്ചു. ഗൂഗിൾ മീറ്റിലൂടെ രണ്ട് വിദ്യാഭ്യാസ സെമിനാറുകൾ സംഘടിപ്പിച്ചു. അതിജീവനകാലത്തെ അക്കാദമിക ആസൂത്രണം എന്ന വിഷയത്തിൽ ദേശീയ അധ്യാപക പുരസ്കാര ജേതാവ് ശ്രീ. മഹേഷ് കുമാറും സ്കൂൾ ഒരു സാമൂഹിക ഇടം എന്ന വിഷയത്തിൽ SCERT റിസർച്ച് ഓഫീസർ ശ്രീ.രാജേഷ് വള്ളിക്കോടും അധ്യാപകരോട് സംവദിച്ചു. സമഗ്ര ശിക്ഷ കേരള സംസ്ഥാന പ്രോഗ്രാം ഓഫീസർ എ കെ സുരേഷ് കുമാർ, എസ് ജി അനീഷ്, കെ ജോൺ ,ആർ എസ് ബൈജുകുമാർ എന്നിവർ വിവിധ സെഷനു കൈകാര്യം ചെയ്തു. കുട്ടികൾക്ക് ഐ റ്റി സാധ്യതകൾ പ്രയോജനപ്പെടുത്തുവാൻ പ്രത്യേകമായ നാലു മൾട്ടീമീഡിയ റൂമുകൾ പ്രവർത്തിക്കുന്നു. 9 ക്ലാസ്സ് മുറികൾ എൽ സി ഡി പ്രൊജക്ടറുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സ്ഥാപിച്ച്കൊണ്ട് ഡിജിറ്റലൈസ് ചെയ്തിട്ടുണ്ട്. ലഭ്യമായ ലാപ്‌ടോപ്പുകൾ ഉപയോഗിച്ചുപഠനനേട്ടം കൈവരിക്കുന്നതിന് ഐ ടി സാധ്യതകൾ പ്രയോജനപ്പെടുത്താനും പഠനം കൂടുതൽ സുഗമമാക്കുവാനും ഈ സൗകര്യങ്ങൾ കുട്ടികളെ സഹായിക്കുന്നു.