എക്കോ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:04, 2 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44253 (സംവാദം | സംഭാവനകൾ)

പരിസ്ഥിതി സംരക്ഷണം എത്രമാത്രം മുഖ്യമാണ് എന്നത് കുഞ്ഞുങ്ങളിൽ എത്തിക്കുക എന്നതാണ് ഈ ക്ലബിലൂടെ ഉദ്ദേശിക്കുന്നത്. അതുകൊണ്ടുതന്നെ സസ്യങ്ങൾ നട്ടുപിടിപ്പിക്കുകയും ചെടികൾ വെട്ടി നശിപ്പിക്കാതിരിക്കുന്നതിനുമുള്ള ബോധവൽക്കരണം കുഞ്ഞുങ്ങൾക്ക് കൊടുക്കുകയും അവരിലൂടെ അവരുടെ കുടുംബങ്ങളിലേക്കും അവരുടെ പ്രദേശത്തെ മറ്റുള്ളവരിലേക്കും  എത്തിക്കുവാൻ ഈ ക്ലബിലൂടെ പരിശ്രമിക്കുന്നു.  പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രകൃതിയിലുണ്ടാകുന്ന ദുർഘടാവസ്ഥയെ എങ്ങനെ മറികടക്കണം എന്നുള്ള ആശയങ്ങളും ഈ ക്ലബ്ബ് വഴി പങ്കുവയ്ക്കുന്നു. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പാത്രങ്ങളും മറ്റും പുന: രുപയോഗിക്കേണ്ടതെങ്ങനെയെന്നും ഈ ക്ലബിലൂടെ ബോധവത്കരിക്കുന്നു.  അന്തരീക്ഷത്തിലുണ്ടാകുന്ന മലിനീകരണങ്ങൾ നിയന്ത്രിക്കുന്നത് എങ്ങനെയെന്നും,  മാലിന്യ നിർമ്മാർജ്ജനം എങ്ങനെ ചെയ്യണം എന്നുള്ളതും ഈ ക്ലബിലൂടെ ബോധവത്കരിക്കുന്നു.

"https://schoolwiki.in/index.php?title=എക്കോ_ക്ലബ്ബ്&oldid=2034428" എന്ന താളിൽനിന്ന് ശേഖരിച്ചത്