ഗണിതശാസ്ത്ര ക്ലബ്ബ്

വിദ്യാർത്ഥികളുടെ ഗണിതശാസ്ത്ര മികവുകൾ കണ്ടെത്തി വികസിപ്പിക്കുന്നതിന് ഗണിതശാസ്ത്ര ക്ലബ്ബ് ശ്രദ്ധിക്കുന്നു. അതിനുവേണ്ടി പരിശീലന പരിപാടികളും ക്ലാസുകളും മത്സര പരിപാടികളും സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നതിന് സ്കൂളിലുള്ള അധ്യാപകർക്ക് പുറമേ മറ്റ്  വിദഗ്ധരായ അധ്യാപകരുടെ സേവനം കൂടി തേടുന്നു. സ്കൂൾതല ഗണിതശാസ്ത്രമേള സംഘടിപ്പിക്കുകയും മികവ് പുലർത്തുന്ന വിദ്യാർത്ഥികളെ കണ്ടെത്തി പരിശീലനം നൽകി സബ്ജില്ലാ, ജില്ല,സംസ്ഥാന മേളകൾക്കായി ഒരുക്കുന്നു. സംസ്ഥാനതലത്തിൽ പോലും ഒട്ടേറെ മികവുകൾ നേടുവാൻ അസംപ്ഷൻ ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്.

പ്രവർത്തനങ്ങൾ 2023-24

പ്രവർത്തനങ്ങൾ 2022-23

 
സബ്‍ജില്ല അസംപ്ഷൻ ഓവറോൾ ചാമ്പ്യൻ

ഒക്ടോബർ 14 15 തീയതികളിൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ മൂലങ്കാവ് വച്ചു നടന്ന സബ്ജില്ല ഗണിതശാസ്ത്ര മേളയിൽ അസംപ്ഷൻ ഹൈസ്കൂളിലെ വിദ്യാർത്ഥികളും പങ്കെടുത്തു .പങ്കെടുത്ത വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു .സബ്ജില്ലാ തലത്തിൽ സ്കൂൾ ഓവറോൾ നേടി .

 
സ്കൂൾ ഗണിതശാസ്ത്ര മേളയിൽ വിദ്യാർത്ഥികൾ.

സെപ്റ്റംവർ 14 സ്കൂൾ ഗണിതശാസ്ത്ര മേള സംഘടിപ്പിച്ചു.

പ്രവർത്തനങ്ങൾ 2021-22

ണിതശാസ്ത്രക്ലബ്ബ്

ഗണിതശാസ്ത്രപരമായ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കുന്നതിന് ഗണിതശാസ്ത്രക്ലബ്ബ് പ്രവർത്തിക്കുന്നു.

വിദ്യാർത്ഥികളിൽ ഗണിത  മികവുകൾ വളർത്തുന്നതിനായി സംഘടിപ്പിക്കുന്ന ഗണിതശാസ്ത്ര മേളയിൽ വിവിധ മത്സര പരിപാടികൾ

ഓൺലൈനായി നടത്തുകയുണ്ടായി.കോവിഡ് നിയന്ത്രണങ്ങളോടെ നടത്തിയ മത്സരങ്ങളിൽ വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം ഉണ്ടായി.

 
ഗണിത പൂക്കളം
 
ചാമ്പ്യൻഷിപ്പ് 2018
 
ഗണിത പൂക്കളം
 
ഗണിത പൂക്കളം
 
ഗണിത പൂക്കളം-രണ്ടാം സ്ഥാനം
 
ഗണിത പൂക്കളം-ഒന്നാം സ്ഥാനം