ഒറ്റത്തൈ ജി യു പി സ്കൂൾ/കുട്ടികളുടെ സൃഷ്ടികൾ

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ ഗ്രാമം

കൊച്ചു കൊച്ചു വീടുകൾ
വരിവരിയായി മേയാൻ പോകുന്ന പശുക്കൾ
കാറ്റിലാടി ഉലയുന്ന മരങ്ങൾ
മാനത്തു പാറി പറക്കുന്ന പക്ഷികൾ
കളകളമായി ചാഞ്ചാടി ഒഴുകുന്ന പുഴകൾ
നാളികേരങ്ങൾ നിറഞ്ഞു നിൽക്കുന്ന തെങ്ങുകൾ
പച്ചപ്പട്ടു വിരിച്ച വയലുകൾ
അധ്വാനികളും സമാധാനപ്രിയരുമായ ജനങ്ങൾ.
എന്റെ ഗ്രാമം എത്ര സുന്ദരമാണ്

പ്രണവ് രാജേഷ് - മൂന്നാം തരം


തണൽ

പൂക്കൾ കായ്ക്കുന്ന തണൽ മരത്തിന്
എൻ നൊമ്പരങ്ങൾ കാണാൻ കഴിയും
സന്തോഷങ്ങളും സങ്കടങ്ങളും പങ്കിടാൻ,
തലചായ്ച്ചു വിശ്രമിക്കാൻ
എനിക്ക് എന്റെ തണൽമരം വേണം
തണലേകുന്ന എന്റെ തണൽമരം
അതെ എൻ അമ്മയാണെൻ തണൽമരം

അമൃത ജോബി - ഏഴാം തരം



വായനയെക്കുറിച്ച് രണ്ട് വാക്ക്

പുസ്തക വായനയെന്നത് എല്ലാവർക്കും കേട്ടുകേൾവി മാത്രമുള്ള ഒരു വിഷയമായി മാറാൻ ഇനി അധിക കാലമൊന്നുമില്ല . വായന കുറഞ്ഞുകൊണ്ടിരിക്കുന്ന ഈ കാലത്തു വായനയെ പ്രോത്സാഹിപ്പിക്കാൻ എന്തൊക്കെ ചെയ്യാം ?

ദിവസവും ഒരു മണിക്കൂർ നിർബന്ധമായും വായനക്ക് വേണ്ടി മാറ്റി വയ്ക്കുക , 'മാസത്തിൽ ഒരു പുസ്തകം .എന്നത് തുടർച്ചയായി വായിക്കുക . മറ്റുള്ളവർക്ക് നമ്മൾ സമ്മാനങ്ങൾ നൽകുമ്പോൾ അത് ഒരു പുസ്തകമാവാൻ ശ്രദ്ധിക്കുക . കുട്ടികൾക്ക് ആകര്ഷകമായതും ആവശ്യമായ ചിത്രങ്ങൾ ഉള്ളതുമായ പുസ്തകങ്ങളായിരിക്കണം നൽകേണ്ടത്.

ഓരോ വീട്ടിലും ഒരു മാസം ഒരു പുസ്തകം എങ്കിലും വാങ്ങി വയ്ക്കാൻ ശ്രമിക്കുക . എല്ലാ വീട്ടിലും ഒരു കുഞ്ഞു ലൈബ്രറിയെങ്കിലും ഉണ്ടായിരിക്കണം . അച്ഛനും അമ്മയും കുട്ടികൾക്ക് വായനയ്ക്ക് വേണ്ട പ്രോത്സാഹനങ്ങൾ നല്കിക്കൊണ്ടേയിരിക്കണം.

നിവേദ്യ രാജേഷ് - ആറാം തരം


നിഴൽ

തണലാകുന്നവർ ആരൊക്കെ ?
മരങ്ങളും വീടുകളും മാത്രമോ ?
തണലായി താങ്ങായി നമുക്കുചുറ്റും പലർ
വിശപ്പിന്റെ ചൂടിൽ മാമ്പഴം പോലും തണലാകുന്നില്ലയോ...

അൽഫോൻസ മാത്യു - ആറാം തരം