ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/കൂടുതൽ വായനക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
10:46, 1 ജനുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nemomups (സംവാദം | സംഭാവനകൾ) ('പ്രൈമറി ക്ലാസിലെ കുട്ടികളിൽ വായനയുടെ വസന്തകാലമൊരുക്കാൻ ക്ലാസ് മുറികളിൽ പുസ്തകച്ചവരുകളൊരുക്കി നേമം ഗവ.യു.പി.എസ് 1 മുതൽ 7 വരെ ക്ലാസുകളിലെ 36 ക്ലാസുമുറികളിലാണ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രൈമറി ക്ലാസിലെ കുട്ടികളിൽ വായനയുടെ വസന്തകാലമൊരുക്കാൻ ക്ലാസ് മുറികളിൽ പുസ്തകച്ചവരുകളൊരുക്കി നേമം ഗവ.യു.പി.എസ് 1 മുതൽ 7 വരെ ക്ലാസുകളിലെ 36 ക്ലാസുമുറികളിലാണ് പുസ്തക ചുമരുകളൊരുക്കിയത്. കാഞ്ഞിരംകുളം ഗവ. ആർട്സ് ആന്റ് സയൻസ് കോളെജിലെ എൻ.എസ് എസ് വോളൻറിയർ ശേഖരിച്ച 250 പുസ്തകങ്ങളാണ് ആദ്യഘട്ടത്തിൽ പുസ്തകച്ചുമരിൽ ഇടം പിടിച്ചത്. കൂടുതൽ വായനക്ക് വായനയുടെ തുടർച്ചയായി അധ്യാപകരുടെ നേതൃത്വത്തിൽ വിവിധ ഭാഷാ വ്യവഹാരങ്ങളിലേർപ്പെടാനും കുട്ടികൾക്ക് അവസരമൊരുക്കും. പുസ്തകച്ചുമരുകളുടെ സമർപ്പണം കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ചന്തു കൃഷ്ണ, വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ വിനോദ് വൈശാഖി എന്നിവർ ചേർന്ന് നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ.വി.കെ. അനുരാധ പുസ്തകങ്ങൾ കൈമാറി. അധ്യാപകരായ വി.പി. മായ, ബിന്ദു പോൾ, ആശ,വിദ്യാർഥി പ്രതിനിധി ഹരികൃഷ്ണൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. യോഗത്തിൽ എസ്.എം.സി ചെയർമാൻ വി.മനു അധ്യക്ഷനായി. എൻ എസ് എസ് പ്രോഗ്രാം ആഫീസർ ഡോ.ആർ.ജയകുമാർ പദ്ധതി വിശദീകരണം നടത്തി. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പ്രീതാറാണി, പി.എൽ ഷിബുകുമാർ, ഡോ.അരുണ, ഉപനിയൂർ സുരേഷ്, മാരിയപ്പൻ എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ എ.എസ്.മൻസൂർ സ്വാഗതവും ഷാജി നന്ദിയും പറഞ്ഞു.