ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രൈമറി/പ്രീ പ്രൈമറി വിഭാഗം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2021-22 | 2022-23 | 2023-24 |
പ്രീ പ്രൈമറി വിഭാഗം
അറിവിന്റെ മാധുര്യം നുകരാൻ കൊതിക്കുന്ന പിഞ്ചോമനകൾ പ്രാഥമിക വിദ്യാഭ്യാസത്തിനായി എത്തുന്ന കളിമുറ്റമാണ് പ്രീ പ്രൈമറി വിഭാഗം. 2011 മുതൽ ഗവണ്മെന്റ് മോഡൽ സ്കൂളിൽ പ്രീ പ്രൈമറി വിഭാഗം പ്രവർത്തിച്ചു വരുന്നു. നൂറോളം കുട്ടികൾ പഠിക്കുന്ന ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്ക്കൂളിലെ പ്രീപ്രൈമറി വിഭാഗം പെരിയാർ ബ്ലോക്കിൽ സ്ഥിതി ചെയ്യുന്നു. 29 കുട്ടികളും ഒരു അധ്യാപകയും ആയയും ആയി തുടങ്ങിയ പ്രീ പ്രൈമറി വിഭാഗം ഇന്നു 112 കുട്ടികൾ 2 ക്ലാസ്സുകളിലായി പ്രവർത്തിക്കുന്നു. ധാരാളം കളിക്കോപ്പുകളും കളി സ്ഥലവും പഠനോപകരണങ്ങളും നന്നായി അധ്യാപികമാരുടെ നേതൃത്വത്തിൽ പരിപാലിച്ചു വരുന്നു. ഷീബാഗോപിനാഥ്, ബിന്ദു എന്നിവരാണ് പ്രീ പ്രൈമറികൈകാര്യം ചെയ്യുന്ന അധ്യാപകർ. സിന്ധുവാണ് ആയ.
ക്രമനമ്പർ | പേര് | ക്ലാസ് | ചിത്രം |
---|---|---|---|
1 | ഷീബാ ഗോപിനാഥ് | യു.കെ.ജി | |
2 | ബിന്ദു | എൽ.കെ.ജി | |
3 | സിന്ധു | ആയ |
2021-22
സ്കൂളിൽ തുറക്കാത്ത സാഹചര്യത്തിൽ ക്ലാസ്സുകളും ദിനാചരണങ്ങളും ആഘോഷങ്ങളും ഓൺലൈനായി നടന്നു വരുന്നു.
ഓൺലൈൻ പ്രവർത്തനങ്ങൾ
ഓൺലൈൻ പ്രവേശനോത്സവം
2021 ജൂൺ 1 ന് ഓൺലൈൻ ആയി പ്രവേശനോത്സവം നടത്തി. 107 കുട്ടികൾ ഉണ്ടായിരുന്നു.
പരിസ്ഥിതിദിനം
പരിസ്ഥിതിദിനം വീടുകളിൽ കുട്ടികൾ വൃക്ഷതൈകൾ നട്ട് ആചരിച്ചു.
സ്വാതന്ത്ര്യ ദിനം
സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട കുട്ടികൾ ചിത്രങ്ങൾ ഗ്രൂപ്പിലേക്ക് അയച്ചു
ഗാന്ധിജയന്തി
ഗാന്ധിജയന്തി യുമായി ബന്ധപ്പെട്ട് ഗാന്ധിജിയുടെ വേഷങ്ങൾ അണിഞ്ഞ ചിത്രങ്ങൾ ഗ്രൂപ്പിൽ പങ്കുവച്ചു.
പ്രവേശനോത്സവം
കോവിഡ് മഹാമാരി ഉണ്ടാക്കിയ പ്രതിസന്ധികൾക്കുശേഷം, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിൻ പ്രകാരം പ്രീ പ്രൈമറി ക്ലാസ്സിലെ കുഞ്ഞുങ്ങൾക്കും സ്കൂൾ അന്തരീക്ഷവുമായി ഇടപഴകാനും ക്ലാസ്സുകൾ നടത്താനും ആയി 16.2.2022 ന് പ്രീ പ്രൈമറി ക്ലാസ്സുകൾ ആരംഭിച്ചു. ആകെ 113 കുഞ്ഞുങ്ങൾ അഡ്മിഷൻ എടുത്തിട്ടുണ്ടായിരുന്നു. അൻപതോളം കുഞ്ഞുങ്ങൾ ഇന്ന് ഹാജരായി. ഉദ്ഘാടനചടങ്ങ് ദീപം തെളിയിച്ചു നടത്തുകയുണ്ടായി.പി ടി എ പ്രസിഡൻറ് ഹെഡ്മിസ്ട്രസ്, മറ്റ് അദ്ധ്യാപകരുടെ സാനിദ്ധ്യത്തിൽ ദീപം തെളിയിച്ചു പി.ടി.എ പ്രസിഡന്റ്, ഹെഡ്മിസ്ട്രസ്, സീനിയർ അസിസ്റ്റൻറ് തുടങ്ങിയവർ കുഞ്ഞുങ്ങളെ അനുമോദിച്ച് സംസാരിച്ചു. തുടർന്ന് കുട്ടികൾക്ക് കിരീടം അണിയിച്ച് അക്ഷരകാർഡുകൾ നൽകി, തുടർന്ന് ലഡ്ഡു വിതരണം നടത്തി കുഞ്ഞുങ്ങളെ ക്ലാസ്സ്റൂമുകളിലേക്ക് സ്വീകരിച്ചിരുത്തി. തുടർന്ന് അവർ ആഹ്ലാദത്തോടെ സുഹൃത്തുക്കളോട് കുശലം പറഞ്ഞും കളിച്ചും ചിരിച്ചും ക്ലാസ്സ് അന്തരീക്ഷം ആസ്വദിച്ചു.