Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

വിസ്മയചെപ്പ്


2023-'24 അക്കാദമിക വർഷത്തെ ഗണിതക്ലബ്‌ ഉദ്ഘാടനം ജൂലൈ ആദ്യവാരം നടന്നു.8,9,10 ക്ലാസ്സുകളിൽ നിന്നായി 35 കുട്ടികൾ ഇതിൽ അംഗങ്ങളാണ്. മഞ്ജുഷ ടീച്ചറാണ് കൺവീനർ

ശാസ്ത്രോത്സവം

സ്കൂൾ തല ഗണിതശാസ്ത്ര മേളയിൽ മികച്ചപ്രകടനം കാഴ്ച്ചവെച്ച കുട്ടികൾക്ക് പരിശീലനം നൽകുകയും സബ്ജില്ലാശാസ്ത്രമേളയിൽ പങ്കെടുപ്പിക്കുകയും ചെയ്തു.

നമ്പർ ചാർട്ട്, വർക്കിംഗ്‌ മോഡൽ, പസിൽ എന്നീ വിഭാഗങ്ങളിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കുകയും പ്യുവർ കൺസ്ട്രക്ഷൻ വിഭാഗത്തിൽ മൂന്നാം സ്ഥാനം നേടുകയും ചെയ്തു. രണ്ടാം സ്ഥാനം നേടിയ കുട്ടികൾക്ക് തുടർ പരിശീലനം നൽകി ജില്ലാമേളയിൽ പങ്കെടുപ്പിക്കുകയും ചെയ്തു.