വി.വി.എച്ച്.എസ്.എസ് നേമം/ഹൈടെക് വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
16:19, 26 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44034 (സംവാദം | സംഭാവനകൾ) (.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹൈടെക് ക്ലാസ് മുറി
ഹൈടെക് ക്ലാസ് മുറി

ആഹ്ലാദത്തിന്റെയും ആത്മവിശ്വാസത്തെയും പുതുവഴിയിലാണ് വിദ്യാഭ്യാസമേഖലയിന്ന്. ശാസ്ത്ര സാങ്കേതികതയുടെ മികവ് പൊതു വിദ്യാഭ്യാസത്തിൽ വരുത്തിയ മാറ്റം അളവറ്റതാണ്. വിവര വിനിമയ സാങ്കേതിക വിദ്യയുടെ മികവ് അസാധ്യമായ പലതിനെയും സാധ്യമാക്കിയിരിക്കുന്നു ഒപ്പംവിക്ടറി വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ ക്ലാസ് മുറികൾ മൾട്ടിമീഡിയ സൗകര്യമുള്ളതായി പരിണമിച്ചിരിക്കുന്നു. കേരളത്തിലെ പൊതുവിദ്യാലയങ്ങളെ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്താൻ ലക്ഷ്യമിട്ട് 2018 കേരള ഇൻഫ്രാക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷന്റെ ചുമതലയിൽ ക്ലാസ് മുറികൾ ആധുനികവൽക്കരിച്ച ഹൈടെക് സ്കൂൾ പദ്ധതി വഴി സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളെ ഓരോ ക്ലാസ് മുറിക്കും ഒരു ലാപ്ടോപ്പും മൾട്ടിമീഡിയ പ്രൊജക്റ്റ് വൈറ്റ് ബോർഡും ശബ്ദ സംവിധാനവും വിതരണം ചെയ്തു. ഇന്റർനെറ്റ് കണക്ഷനും ലഭ്യമാക്കി.18 ക്ലാസ് മുറികൾ ഹൈടെക് ആക്കി.