ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2023-24/40. ജിംഗിൾ ബെൽസ്

Schoolwiki സംരംഭത്തിൽ നിന്ന്
12:41, 26 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ) ('ലഘുചിത്രം ലഘുചിത്രം ലഘുചിത്രം ലഘുചിത്രം വിദ്യാലയത്തിലെ ക്രിസ്തുമസ് ആഘോഷം ജിംഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാലയത്തിലെ ക്രിസ്തുമസ് ആഘോഷം ജിംഗിൾബെൽസ് എന്ന പേരിൽ സമുചിതമായി ആഘോഷിച്ചു. ആഘോഷത്തിന് മുന്നോടിയായി ആശംസാകാർഡ് നിർമാണം , പുൽക്കൂട് നിർമാണം , നക്ഷത്ര നിർമാണം , കരോൾഗാന മത്സരം എന്നിവ ഹൗസടിസ്ഥാനത്തിൽ സംഘടിപ്പിച്ചു. കാട്ടാക്കട മണ്ചലത്തിൽ നവകേരള സദസ്സ് ക്രമീകരിച്ചതിനാൽ ക്രിസ്തുമസ് ആഘോഷം ഡിസംബർ 23 ശനിയാഴ്ചയാണ് ക്രമീകരിച്ചത് . രാവിലെ 9.30 മുതൽ ക്ലാസ് തല ആഘോഷങ്ങൾ ആരംഭിച്ചു. കരോൾഗാനം , സന്ദേശം , കേക്ക് വിതരണം , ക്രിസ്മസ് ഫ്രണ്ട് എന്നിവകൊണ്ട് സമൃദ്ധമായിരുന്നു ക്ലാസ് തല ആഘോഷം . രാവിലെ 11 മണിക്ക് ക്രിസ്തുമസ് സമ്മേളനം ആരംഭിച്ചു. എസ് എം സി ചെയർമാൻ ബിജുവിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് സ്വാഗതവും കൺവീനർ കവിത്രാരാജൻ നന്ദിയും അറിയിച്ചു. എരുത്താവൂർ മാർത്തോമ്മാ ചർച്ച് വികാരി റവ. ജോൺമാത്യൂ ക്രിസ്തുമസ് സന്ദേശം നൽകി.എം പി റ്റി എ ചെയർപേഴ്സൺ ഷീബ , എസ് എം സി വിദ്യാഭ്യാസ വിദഗ്ദൻ ജോസ് , സീനിയർ അധ്യാപിക സരിത , എസ് ആർ ജി കൺവീനർ രേഖ , സ്റ്റാഫ് സെക്രട്ടറി റായിക്കുട്ടി പീറ്റർ ജയിംസ് എന്നിവർ ആശംസകൾ അറിയിച്ചു. വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. അഭിജിത് , ജോബിൻ പ്രകാശ് എന്നിവർ ക്രിസ്മസ് പാപ്പാമാരായി വേഷണണിഞ്ഞു. ചുവപ്പ് , വെള്ള വസ്ത്രങ്ങളും ക്രിസ്മസ് തൊപ്പിയുമണിഞ്ഞെത്തിയ കുഞ്ഞുങ്ങളും താളമേളങ്ങളോടെ സംഘടിപ്പിച്ച കരോൾറൗണ്ട്സും അഘോഷത്തെ വർണാഭമാക്കി. എല്ലാപേർക്കും ചിക്കൻ ബിരിയാണിയും കേക്കും വിതരണം ചെയ്തു.