സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ചരിത്രം

ചരിത്രപ്രസിദ്ധമായ ബേക്കൽ കോട്ടയിൽ നിന്നും ഏകദേശം 2 കി.മി. കിഴക്ക് മാറി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് തച്ചങ്ങാട് ഗവ: ഹൈസ്കൂൾ. ഈ വിദ്യാലയം കാസർകോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. മലബാർ മേഖലയിലെ ആദ്യകാലത്തെ 48 വിദ്യാലയങ്ങളിൽ ഒന്ന്. തച്ചങ്ങാട് ഭജനമന്ദിരത്തിനടുത്ത് വാഴുന്നോരുടെ പാട്ട സ്ഥലത്ത് പുല്ലു മേഞ്ഞ കെട്ടിടത്തീൽ ആയിരുന്നു ഏകാധ്യാപക വിദ്യാലയം. മംഗലാപുരം ആസ്ഥാനമായ തെക്കൻ കർണ്ണാടക ജില്ലാ വിദ്യാഭ്യാസ ബോർഡിന്റെ കീഴിലായിരുന്നു ഈ വിദ്യാലയം.വി.വി .കൃഷ്ണൻ ഉദുമക്കാരൻ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ. 1961ലെ മഴക്കാലത്ത് സ്കൂൾ കെട്ടീടം തകർന്നു വീണു. പിന്നീടു തച്ചങ്ങാടിനു വടക്ക് കൃഷ്ണൻ മണിയാണിയുടെ ചായ പീടിക താത്കാലികകെട്ടിടമായി പ്രവർത്തിച്ചു. 1984ൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു.