കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
11:15, 24 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (കുഞ്ഞിക്കുട്ടി തമ്പുരാട്ടി മെമ്മോറിയൽ ജി.ജി.എച്ച്.എസ്.എസ്. കൊടുങ്ങല്ലൂർ/ഹയർസെക്കന്ററി എന്ന താൾ കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/ഹയർസെക്കന്ററി എന്ന താളിനു മുകളിലേയ്ക്ക്, Schoolwikihelpdesk മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ആമുഖം

1998-99 അദ്ധ്യയന വർഷത്തിൽ സ്കൂളിൽ ഹയർ സെക്കന്ററി വിഭാഗം അനുവദിച്ചു. ബയോ സയൻസ്, കോമേഴ്സ്, കമ്പ്യൂട്ടർ സയൻസ്, ഹ്യൂമാനിറ്റീസ് എന്നിങ്ങനെ നാല് ബാച്ചുകളിലായി ഇരുന്നൂറോളം കുട്ടികൾ ഇവിടെ പഠിക്കുന്നു. ഹയർസെക്കന്ററി പരീക്ഷയിൽ അഭിമാനാർഹമായ വിജയമാണ് ഈ കുട്ടികൾ തങ്ങളുടെ വിദ്യാലയത്തിന് സമ്മാനിക്കുന്നത്. വളരെ ഊർജ്ജസ്വലരായ കുട്ടികളുള്ള നാഷണൽ സർവീസ് സൊസൈറ്റി(എൻ എസ് എസ്) ഈ വിദ്യാലയത്തിന്റെ വലിയ ഒരു നേട്ടം തന്നെയാണ്.

NSS വിദ്യാർത്ഥികളുടെ പൂന്തോട്ട നവീകരണം

ഹരിതം പദ്ധതിയുടെ ഭാഗമായി NSS വിദ്യാർത്ഥികൾ പൂന്തോട്ട നവീകരണം , തനതിടപരിപാലനം, പച്ചക്കറി തോട്ട പരിപാലനം, പുതിയ തൈകൾ നട്ടു പിടിപ്പിക്കുക എന്നീ പ്രവർത്തനങ്ങൾ ചെയ്തു.

ചരിത്ര മ്യൂസിയം സന്ദർശിച്ചു

സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീമിൻ്റെ സപ്തദിന സഹവാസ ക്യാമ്പിനോടനുബന്ധിച്ച് സ്വാതന്ത്യദിനത്തിൽ പ്രമുഖ സ്വാതന്ത്ര്യസമരസേനാനി മുഹമ്മദ് അബ്ദുൾ റഹ്മാൻ സാഹിബിൻ്റെ അഴിക്കോടുള്ള ജന്മഗൃഹം-ചരിത്ര മ്യൂസിയം സന്ദർശിച്ചു.

അഗതി മന്ദിരം സന്ദർശിച്ചു

സ്കൂളിലെ NSS യൂണിൻ്റെ സപ്തദിന സഹവാസ ക്യാമ്പിനോടനുബന്ധിച്ച് അഗതി മന്ദിരം സന്ദർശിച്ച് അന്തേവാസികളുമൊത്ത് കുറച്ച് സമയം ചിലവഴിക്കുകയും അവർക്ക് വേണ്ട വസ്ത്രം മറ്റ് അവശ്യവസ്തുക്കളും കൈമാറി ഏവർക്കും മാതൃകയായി.

ജീവദ്യുതി -2022

രക്തദാനം മഹാദാനം എന്ന മഹത്തരമായ ആശയം മുൻനിർത്തിക്കൊണ്ട് കെ കെ ടി എം ജി ജിഎച്ച് എസ് എസ് ഹയർ സെക്കൻഡറി വിഭാഗം എൻ എസ് എസ് യൂണിറ്റ് 261 വിഭാവനം ചെയ്ത രക്തദാനക്യാമ്പ് * ജീവദ്യുതി 2022 * വേറിട്ടൊരു പ്രവർത്തനമായിരുന്നു. ഈ സംരംഭത്തിൻറെ ഉദ്ഘാടനംസംഘടിപ്പിച്ചു. വിദ്യാഭ്യാസ സ്റ്റാൻറിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷീല പണിക്കശ്ശേരി ആധ്യക്ഷം വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ വി രാജേഷ് ഏവർക്കും സ്വാഗതം ആശംസിച്ചു. ആരാധ്യയായ മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി എ൦ യു ഷിനിജടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. ബഹു: കൊടുങ്ങല്ലൂർ എം എൽ എ അഡ്വ: വി ആർ സുനിൽ കുമാർ ഉദ്ഘാടനച്ചടങ്ങിൽ വിശിഷ്ടാതിഥിയായെത്തി ക്യാമ്പ് സന്ദർശിക്കുകയുണ്ടായി.

പരീക്ഷ വിജയം