ഉള്ളടക്കത്തിലേക്ക് പോവുക

കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/മാനേജ്‌മെന്റ്

Schoolwiki സംരംഭത്തിൽ നിന്ന്
11:15, 24 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (കുഞ്ഞിക്കുട്ടി തമ്പുരാട്ടി മെമ്മോറിയൽ ജി.ജി.എച്ച്.എസ്.എസ്. കൊടുങ്ങല്ലൂർ/മാനേജ്‌മെന്റ് എന്ന താൾ കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/മാനേജ്‌മെന്റ് എന്ന താളിനു മുകളിലേയ്ക്ക്, Schoolwikihelpdesk മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റിയുടെ കീഴിലാണ് ഈ സ്കൂൾ നിലകൊള്ളുന്നത്. വിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവുമായ വളർച്ചയ്ക്ക് ശക്തമായ പിന്തുണ നൽകിക്കൊണ്ട് അദ്ധ്യാപക-രക്ഷാകർത്തൃസമിതിയും മദർ പി.റ്റി.എ.യും സ്കൂൾ മാനേജ്‍മെന്റ് കമ്മിറ്റിയും പ്രവർത്തിക്കുന്നു. സ്കൂളിന്റെ വികസനപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന പി ടി എയ്ക്കൊപ്പം സ്കൂൾ മാനേജ്‍മെന്റ് കമ്മിറ്റി ( എസ് എം സി ) എന്ന രീതിയിൽ ഒരു കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.പാഠ്യേതരപ്രവർത്തനങ്ങൾക്കും മറ്റു ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതിലും എസ് എം സി മുൻനിരയിൽ തന്നെ ഉണ്ടാകാറുണ്ട്.എല്ലാ വർഷവും പിടിഎ യുടെ വാർഷികജനറൽബോഡി യോഗത്തിനുശേഷം തെരഞ്ഞെടുപ്പ് നടത്തി പുതിയഭാരവാഹികളെ തെരഞ്ഞെടുക്കുന്നു.