പ്രസന്റേഷൻ എച്ച്.എസ്.എസ്.പെരിന്തൽമണ്ണ/ഗാന്ധിദർശൻ ക്ലബ്

14:03, 10 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18060 (സംവാദം | സംഭാവനകൾ) (gan)

ഗാന്ധിയന്‍ ആദര്‍ശങ്ങളും മൂല്യങ്ങളും കുട്ടികളില്‍ വളര്‍ത്തിയെടുക്കാന്‍ അഞ്ചു മുതല്‍ പത്തു വരെയുള്ള ക്ലാസുകളിലെ കുട്ടികളെ ഉള്‍പ്പെടുത്തിക്കൊണ്ട് നടത്തിവരുന്ന ക്ലബാണ് ഗാന്ധിദര്‍ശന്‍ ക്ലബ് 2016-2017ലെ പ്രവര്‍ത്തനങ്ങള്‍

ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് സ്കൂള്‍ തലത്തില്‍ ക്വിസ് മത്സരം നടത്തുകയും ഒന്നാംസ്ഥാനം കിട്ടിയ കുട്ടിയെ സബ്ജില്ലാ തലത്തില്‍ പങ്കെടുപ്പിക്കുകയും ചെയ്തു. ജൂലായ് 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് സാമൂഹ്യശാസ്ത്രക്ലബ്ബുമായി ചേര്‍ന്ന് ചാന്ദ്രദി‌ന ക്വിസ് സംഘടിപ്പിച്ചു. ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ക്വിസ്, ഗാന്ധിസ്മരണ എന്നിവ നടത്തി. ഒക്ടോബര്‍ 2 ഗാന്ധിജയന്തിയോടനുബന്ധിച്ച് ശുചിത്വത്തെക്കുറിച്ച് ബോധവത്കരണ ക്വിസ്, ഗാന്ധിസൂക്തങ്ങളുടെ ശേഖരണം എന്നിവ നടത്തി ഗാന്ധിദര്‍ശന്‍ സബ്ജില്ലാതല തല മത്സരത്തില്‍ യു.പി വിഭാഗം രണ്ടാം സ്ഥാനം ന‌േടി