പ്രേംനസീർ മെമ്മോറിയൽ എച്ച്.എസ്.എസ്. കൂന്തള്ളൂർ/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കൂന്തള്ളൂരിൽ, മുസ്ളിം കുട്ടികൾക്ക് ഓത്തു പഠിക്കുന്നതിനായി 1891-ൽ സ്ഥാപിതമായ ഓത്തുപള്ളിക്കൂടമാണ് പിന്നീട് പ്രേംനസീർ മെമ്മോറിയൽ ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ ആയി മാറിയത്. 1906-ൽ സർക്കാർ ഗ്രാന്റ് കിട്ടിയതോടെ മൂന്നാം തരം വരെയുള്ള മുസ്ളിം സ്കുളായി - കൊടിക്കകത്ത് മുസ്ളിം സ്കുള് എന്നറിയപ്പെട്ടു. 1945-ൽ സർക്കാർ പ്രൈമറി സ്കുളായി. പുരവൂർ നിവാസി പാച്ചുപിള്ളയായിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. 1969-ൽ ഗ്രാമത്തിലെ ഏക ഹൈസ്കുളായി കൂന്തള്ളൂർ ഗവൺമെന്റ് ഹൈസ്കൂൾ രൂപം കൊണ്ടു. 1972-ൽ എസ്.എസ്.എൽ.സി. പരീക്‌ഷാ കേന്ദ്രമായി. 1973 അദ്ധ്യയനവർഷത്തിൽ എൽ.പി.വിഭാഗം ഹൈസ്കൂളിൽ നിന്നും വേർപെട്ട് എൽ.പി.എസ്.കൂന്തള്ളൂർ എന്ന പേരിൽ പ്രവർത്തിച്ചു തുടങ്ങി. പത്മഭൂഷൺ പ്രേംനസീറിന്റെ നിര്യാണത്തെത്തുടർന്ന് 1990-ൽ സ്കൂളിന്റെ പേര് പ്രേംനസീർ മെമ്മോറിയൽ ഗവൺമെന്റ് ഹൈസ്കൂൾ എന്നും ഹയർസെക്കന്ററി ആരംഭിച്ചതോടെ 'പ്രേംനസീർ മെമ്മോറിയൽ ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ' എന്നും അറിയപ്പെടുന്നു.