ഗവ. യൂ.പി.എസ്.മുല്ലൂർ പനവിള/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
1996 ജൂൺ ആറാം തീയതിയാണ് ഞാൻ ഗവ.യു.പി.എസ് മുല്ലൂർ പനവിളയിൽ പ്രഥമാധ്യാപകനായി ജോലിയിൽ പ്രവേശിച്ചത്. വളരെയധികം പ്രശ്നങ്ങളും പരിമിതികളും ഉണ്ടായിരുന്ന ഒരു വിദ്യാലയമായിരുന്നു അത്. അതിലെ പ്രഥമാധ്യാപകനാവുക എന്നത് ഒരു വെല്ലുവിളിയായാണ് ഞാൻ സ്വീകരിച്ചത്. പി.ടി.എ കമ്മിറ്റിയുടെയും ജില്ലാ പഞ്ചായത്തിന്റെയൂം സഹായത്തോടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനായി. പഠന നിലവാരവും മെച്ചപ്പെട്ടു. കുട്ടികളുടെ എണ്ണം കൂടി. എല്ലാ അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും പൂർണ സഹകരണം എനിയ്ക്ക് ലഭിച്ചു. ആദ്യം പി.ടി.എ കമ്മിറ്റിയിൽ നിന്നും മാറി നിൽക്കാൻ ശ്രമിച്ചവർ തന്നെ സ്വമേധയാ പൂർണമായി സഹകരിച്ച അനുഭവവുമുണ്ടായി. ഈ കാലയളവിൽ പി.ടി.എ പ്രസിഡന്റായിരുന്ന ശ്രീ.ശശിധരന്റെ സഹകരണം മാതൃകാപരമായിരുന്നു. ഇന്നും ഈ സ്കൂളുമായിട്ടുളള എന്റെ ബന്ധം സജീവമായി നിലനിൽക്കുന്നു.
കാലം ഇത്ര പിന്നിട്ടിട്ടും ആ കാലയളവിൽ ഈ സ്കൂളിൽ പഠിച്ച വിദ്യാർത്ഥികൾ, അവരുടെ രക്ഷിതാക്കൾ, അധ്യാപകർ എന്നിവരിൽ നിന്നും ലഭിക്കുന്ന സ്നേഹം കാണുമ്പോൾ ഞാൻ ധന്യനാണ്. എന്റെ ഔദ്യോഗിക ജീവിതത്തിൽ എന്നും ഒാർമ്മിക്കാൻ കഴിയുന്ന അഞ്ച് വർഷങ്ങളാണ് ഈ സ്കൂൾ സമ്മാനിച്ചത്. ഞാൻ മെച്ചപ്പെടുത്താൻ ശ്രമിച്ച ആ വിദ്യാലയം ഇന്ന് ഏറെ പുരോഗതി പ്രാപിച്ച് തലയുയർത്തി നിൽക്കുന്നതു കാണുമ്പോൾ ഏറെ സന്തോഷം തോന്നുന്നു. എല്ലാപേർക്കും നന്ദി.
വി.രാജാമണി, മുൻ പ്രഥമാധ്യാപകൻ (1996-2001)
ഗവ.യു.പി.എസ് മുല്ലൂർ പനവിള