ജി.യു.പി.എസ് ആറ്റൂർ
| സ്ഥലപ്പേര്=ആറ്റൂർ
| വിദ്യാഭ്യാസ ജില്ല= ചാവക്കാട്
റവന്യൂ ജില്ല= തൃശൂർ
| സ്കൂള്‍ കോഡ്=24658
| സ്ഥാപിതദിവസം= 1954 ജൂൺ 1
| സ്ഥാപിതമാസം=ജൂൺ
| സ്ഥാപിതവര്‍ഷം= 1954
| സ്കൂള്‍ വിലാസം=ആറ്റൂർ പി ഓ
| പിന്‍ കോഡ്= 680583
| സ്കൂള്‍ ഫോണ്‍= 04884271338
| സ്കൂള്‍ ഇമെയില്‍= ആറ്റൂർജി യു പി എസ്@യാഹൂ .ഇൻ
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= വടക്കാഞ്ചേരി
| ഭരണ വിഭാഗം= ഗവണ്മെന്റ്
| സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം
| പഠന വിഭാഗങ്ങള്‍1= പ്രീ പ്രൈമറി
| പഠന വിഭാഗങ്ങള്‍2= എൽ പി
| പഠന വിഭാഗങ്ങള്‍3= യു പി
| മാദ്ധ്യമം= മലയാളം
| ആൺകുട്ടികളുടെ എണ്ണം=142
| പെൺകുട്ടികളുടെ എണ്ണം= 113
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 255
| അദ്ധ്യാപകരുടെ എണ്ണം= 15
| പ്രിന്‍സിപ്പല്‍=
| പ്രധാന അദ്ധ്യാപകന്‍= രാജിമോൾ .ഇ ടി
| പി.ടി.ഏ. പ്രസിഡണ്ട്= സിദ്ദിഖ്
| സ്കൂള്‍ ചിത്രം= school-photo.png
| }}
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==ജി യു പി എസ് ആറ്റൂർ ചരിത്രം
==1954 ലിൽ ആറ്റൂർ ഗവണ്മെന്റ് യു പി സ്കൂൾ സ്ഥാപിതമായത് . തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ ഉൾപ്പെട്ട മുള്ളൂർക്കര പഞ്ചായത്തിലെ ആറ്റൂർ
ദേശത്താണ് ആറ്റൂർ ഗവണ്മെന്റ് യു പി സ്കൂൾ സ്ഥിതിചെയ്യുന്നത് . ആറ്റൂർ അമ്പലനടയിൽ മഠം സ്ഥലത്തു പ്രവർത്തിച്ചു വന്നിരുന്ന വായനശാലയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ശ്രീ എ ഗോവിന്ദവാരൃർ,ശ്രീ രവിവർമ തിരുമുല്പാട് ,ശ്രീ ശേഖരന്കുട്ടി വാരിയർ എന്നിവരുടെ ശ്രമഫലമായി നാട്ടുകാരുടെ സഹകരണത്തോടെ ഈ വിദ്യാലയം ആരംഭിച്ചു. തുടക്കത്തിൽ എൽ പി വിഭാഗം മാത്രമാണുണ്ടായിരുന്നത്. തൊന്നൂർക്കരയിലെ രാമന്കുട്ട മേനോൻ മാസ്റ്ററും ആറ്റൂർ മണലാടി പിഷാരത് ഗോപി പിഷാരടി മാസ്റ്ററും ആയിരുന്നു അദ്ധ്യാപകർ. ഇവരിൽ രാമന്കുട്ട മാസ്റ്ററായിരുന്നു ഹെഡ്മാസ്റ്റർ. ഇവിടത്തെ രജിസ്റ്ററിലെ ആദ്യത്തെ പേര് മോഹനൻ എന്ന വിദ്യാർത്ഥിയുടെതായിരുന്നു. 1989 -90 കാലഘട്ടത്തിൽ നാട്ടുകാരുടെ ആവശ്യത്തെ മുൻനിർത്തി പിടിഎ കമ്മിറ്റിയും നാട്ടുകാരും സംയുക്തമായി യോഗം ചേരുകയും അപ്പർ പ്രൈമറി വിദ്യാലയമാക്കി ഉയർത്തുന്നതിനാവശ്യമായ സ്ഥലം കണ്ടെത്തി കെട്ടിടം പണിത് ഗെവേർമെന്റിലേക്കു നൽകാനും തീരുമാനിച്ചു. ഇതിൻറെഫലമായി പഴയ സ്കൂൾ കെട്ടിടത്തിൻറെ കോംബൗണ്ടിനു തൊട്ടുകിടക്കുന്ന ശ്രീ കപ്പാറത്തു രാമകൃഷ്ണൻ നായരുടെ ഒന്നര ഏക്കർ സ്ഥലം വാങ്ങി അതിൽ ആവശ്യമായ ക്ലാസ്സ്മുറികൾ പണിതു ഗെവേർമെന്റിനു നൽകുകയും ചെയ്തു. അന്ന് എൽ പി വിഭാഗം ഓരോ ഡിവിഷൻ ഉണ്ടായിരുന്നത് ഇപ്പോൾ ഒന്ന് മുതൽ ഏഴുവരെ രണ്ടു ഡിവിഷനുകളായിട്ടു പ്രവർത്തിക്കുന്നു. മത,ജാതി,വർഗ്ഗം ഇവയുടെ പേരിൽ ഈ വിദ്യാലയത്തിൽ യാതൊരു പ്രെശ്നങ്ങളുംറിപ്പോർട്ട് ചെയ്തിട്ടില്ല.ഈ വിദ്യാലയത്തിൽ പഠിച്ചു മിടുക്കരായ അനേകം പേര് നാടിൻറെ നാനാഭാഗങ്ങളിൽ വളരെ നല്ല നിലയിൽ ജോലി ലഭിച്ചു ജീവിയ്ക്കുന്നുണ്ട്. ആധുനിക കവികളിൽ കേരള സാഹിത്യ അക്കാദമിയുടെ മലയാള ഭാഷ അവാർഡിനും എഴുത്തച്ഛൻ പുരസ്കാരത്തിനും അർഹനായ ആറ്റൂർ രവിവർമ ഇതിൽ എടുത്തു പറയേണ്ട ഒരു വ്യക്തിയാണ്.
==