ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2023-24/യുദ്ധവിരുദ്ധ ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
13:29, 18 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ) ('ലഘുചിത്രം സാമൂഹ്യ ശാസ്ത്ര ക്ലബ് , കാർബൺ ന്യൂട്രൽ , ഗാന്ധി ദർശൻ ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി ദിനം വിപുലമായ രീത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സാമൂഹ്യ ശാസ്ത്ര ക്ലബ് , കാർബൺ ന്യൂട്രൽ , ഗാന്ധി ദർശൻ ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി ദിനം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. ആഗസ്റ്റ് 9 രാവിലെ 8.30 ന് സ്കൂൾ അങ്കണത്തിൽ നിന്നും ആരംഭിച്ച യുദ്ധവിരുദ്ധ സന്ദേശ റാലി പി ടി എ പ്രസിഡന്റ് ബ്രൂസ് ഫ്ലാഗ് ഒാഫ് ചെയ്തു. ഊരൂട്ടമ്പലം , വെള്ളൂർക്കോണം ,മൂലക്കോണം വഴി തിരികെ സ്കൂളിലെത്തി. രാവിലെ 9.30 ന് സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. അസംബ്ലിയിൽ പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് ഹിരോഷിമ നാഗസാക്കി ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദമായി സംസാരിച്ചു. ആറ് ബി യിലെ റിത്യ എസ് പ്രമോദും കൂട്ടുകാരം നൃത്തം അവതരിപ്പിച്ചു. അഞ്ച് എ വിദ്യാർത്ഥിനി അയോണ ജൂവൽ യുദ്ധവിരുദ്ധ സന്ദേശം നൽകി .ഏഴ് എ വിദ്യാർത്ഥി വിഷ്ണു , ട്രെയിനിംഗ് റ്റീച്ചർ ഗ്രീഷ്മ , ഏഴ് ബി വിദ്യാർത്ഥി അപർണയും കൂട്ടുകാരും ഗാനങ്ങൾ അവതരിപ്പിച്ചു. എസ് എം സി ചെയർമാൻ ശ്രീ. ബിജു സന്നിഹിതനായിരുനന്നു. സഡാക്കോ കൊക്ക് നിർമാണം , ഡോക്കുമെന്ററി പ്രദർശനം , തുടങ്ങിയവയും സംഘടിപ്പിച്ചു.