സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/ലിറ്റിൽകൈറ്റ്സ്/2018-20/പ്രവേശനോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്
10:50, 14 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്കൂൾ പ്രവേശനോത്സവം പ്രശസ്ത കവി ശ്രീ. ദിവാകരൻ വിഷ്ണുമംഗലം ഉൽഘാടനം ചെയ്തു. മാനേജർ മൊയ്തീൻ കുട്ടി ഹാജി പ്രവേശനോത്സവത്തിനു സാന്നിധ്യമേകി മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ പ്രിൻസിപ്പൽ  ശ്രീ. മണികണ്ഡ  ദാസ് മാസ്റ്റർ സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ്‌ ശ്രീ. മുഹമ്മദ് കുഞ്ഞി കടവത് അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ് മിസ്ട്രെസ്സ് ശ്രീമതി. പി.കെ. ഗീത , പി.ടി.എ. എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ. ശ്രീധരൻ മുണ്ടോൾ , ശ്രീ. ഭാസ്കരൻ ചട്ടഞ്ചാൽ , ശ്രീ. അഹമ്മദലി , ചെമ്മനാട് പഞ്ചായത്ത് അംഗം ശ്രീമതി. ആസിയ മുഹമ്മദ് കുഞ്ഞി , മുൻ പ്രിൻസിപ്പൽ ശ്രീ. ബാലഗോപാലൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ. വാസുദേവൻ മാസ്റ്റർ ചടങ്ങിൽ നന്ദി പറഞ്ഞു. തുടർന്ന് എട്ടാം ക്ലാസ്സിലെ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു.