പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/സ്‍ക്കൂൾ വെഞ്ചിരിപ്പ്
പത്താം പീയൂസിന്റെ നാമധേയത്തിലുള്ള സ്ക്കൂളാണ് പയസ് സ്ക്കൂൾ. തിരുഹൃദയത്തിരുന്നാളിന്റെ അന്ന് ഈ സ്ക്കൂളിനെ തിരുഹൃദയത്തിന് സമർപ്പിച്ചു. അന്നേ ദിവസം ബഹുമാനപ്പെട്ട സ്ക്കൂൾ മാനേജരുടെ നേതൃത്വത്തിൽ സ്ക്കൂൾ വെഞ്ചിരിപ്പ് നടത്തുകയുണ്ടായി. കുട്ടികൾ ക്ലാസ് റൂമുകൾ വളരെ ഭംഗിയായി അലങ്കരിച്ചു. പയസ് ക്വയറിന്റെ നേതൃത്വത്തിൽ പ്രാർത്ഥനകൾ നടത്തി.