എം.എൽ. പി. എസ്സ് മടന്തപ്പച്ച/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മടന്തപ്പച്ച മുസ്ലീം സ്കൂളിന്റെ പ്രവർത്തനം 1968 ജൂൺ3 നാണ് ആരംഭിച്ചത്.അടിസ്ഥാനവർഗക്കാരായ ജനങ്ങളുടെ കുട്ടികൾക്കു പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്കാൻ ഈ സ്കൂളിന്റെ പ്രവർത്തനംമൂലം കഴിഞ്ഞു.തിരുവനന്തപുരം ജില്ലയിൽ കരവാരം ഗ്രാമപഞ്ചായത്തിൽ വണ്ടിത്തടം എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ കിളിമാനൂർ ഉപജില്ലയിലുള്ള ഈ സ്കൂളിൽ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെ നൂറ്റമ്പതിലധികം കുട്ടികൾ പഠിക്കുന്നു.പഠനനിലവാരത്തിൽ കിളിമാനൂർ ഉപജില്ലയിലെ മുൻനിര സ്കൂളുകൾക്കൊപ്പമാണ് എം.എൽ.പി.എസിന്റെയും സ്ഥാനം.മികച്ച ലൈബ്രറി,ലാബ് സംവിധാനം,കമ്പ്യൂട്ടറധിഷ്ടിത വിദ്യാഭ്യാസം,കലാകായിക രംഗത്തെ മുന്നേറ്റം,സവിശേഷമായ ഇംഗ്ളീഷ് പഠന സംവിധാനം എന്നിവ ഈ സ്കൂളിന്റെ പ്രത്യേകതകളാണ്.മികച്ച അധ്യാപകർ,സുശക്തമായ പി.റ്റി.എ,കരുത്തുറ്റ മാനേജുമെന്റ് എന്നിവരുടെ സഹായത്തോടെ സ്കൂൾ പ്രവർത്തനം മെച്ചപ്പെട്ട രീതിയിലാണ്