സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24/ഫ്രീഡം ഫെസ്റ്റ് 2023

Schoolwiki സംരംഭത്തിൽ നിന്ന്
19:51, 10 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikichss (സംവാദം | സംഭാവനകൾ) (free)

കുട്ടികളെ വിവര വിനിമയ സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ള മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എ‍ഡ്യുക്കേഷൻ എട്ട്, ഒമ്പത് ക്ലാസ്സിലെ കുട്ടികൾക്കായി 2018 മുതൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ലിറ്റിൽ‍ കൈറ്റ്സ് ഐ. ടി. ക്ലബ്ബ്. വിജ്ഞാനവും വിജ്ഞാനാധിഷ്ഠിത സാങ്കേതികവിദ്യകളും ജനജീവിതത്തിലും സമ്പദ്‌വ്യവസ്ഥയിലും നിർണായക സ്വാധീനം ചെലുത്തുന്ന ഒരു കാലഘട്ടമാണിത്. കാലത്തിന്റെ സ്പന്ദനം ഉൾക്കൊണ്ട്, നമ്മുടെ നാടിനെയും ഒരു വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളിലാണ് കേരളസർക്കാർ. ഈ ലക്ഷ്യം നേടുന്നതിനുള്ള കർമപദ്ധതികളുടെ ഭാഗമായി നാല് ദിവസം നീണ്ടുനിൽക്കുന്ന ഒരു മഹാസമ്മേളനം –ഫ്രീഡം ഫെസ്റ്റ് 2023, ആഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് ടാഗോർ തിയേറ്ററിൽ വച്ച് സംഘടിപ്പിക്കുകയുണ്ടായി . അതിന്റെ ഭാഗമായി  സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളിലും  ഫ്രീഡം  ഫെസ്റ്റ് ആഘോഷിക്കുകയുണ്ടായി . ചട്ടഞ്ചാൽ ഹയർ സെക്കന്ററി സ്‌കൂളിലും ഡിജിറ്റൽ പോസ്റ്റർ രചന മത്സരം,  ആർഡിനോ , റോബോട്ടിക്, ഇലക്ട്രോണിക്സ്  ഉപയോഗിച്ചുള്ള  നിർമാണ മത്സരം , സ്പെഷ്യൽ അസംബ്ലി  , ഫ്രീഡം ഫെസ്റ്റ് സന്ദേശം അവതരണം  എല്ലാം നടത്തി