കുളിഞ്ഞ ദേവീവിലാസം എ എൽ പി സ്കൂൾ
ചരിത്രം
കണ്ണൂർ ജില്ലയിലെ ഇരിക്കൂർ ഗ്രമമപഞ്ചായത്തിലെ കുളിഞ്ഞ ,കുട്ടാവ് ,പെരുവളത്തു
പറമ്പ ,മഞ്ഞപ്പാറ ,
വയക്കര , ഫറൂഖ്‌നഗർ ,തട്ട് പറ മ്പ ,അലത്തൊടി ,മാമാനം എന്നീ പ്രദേശങ്ങളിലെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിനും ഈ പ്രദേശത്തിന്റെ സാമൂഹിക സാംസ്‌കാരിക വികസനത്തിന് നേതൃത്വം നൽകുന്നതിനുംവേണ്ടി 1928 ൽ പരേതനായ ശ്രീ വി ടി രാമൻകുട്ടി നായനാർ മാസ്റ്റർ സ്‌ഥാപിച്ച വിദ്യാലയമാണ് ഇത് .അന്ന് ഓലപ്പുരയിൽ സ്ഥാപിച്ച ഈ വിദ്യാലയം ഇന്ന് എല്ലാ വിധ സൗകര്യയങ്ങളോടും കൂടിയ സ്ഥാപനമാണ് ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീമതി പി കെ പങ്കജാക്ഷി ടീച്ചർ ആണ് .പി ടി എ പ്രസിഡണ്ട് ശ്രീ നിഷാദ് ആർ എൻ ,മദർ പി ടി എ പ്രെസിഡന്റ്റ് ശ്രീമതി ഷകീല , പ്രധാനാദ്ധ്യാപിക ശ്രീമതി ബീന പി വി . കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകുന്ന വിവിധ സഹായങ്ങൾ ഈ വിദ്യാലയത്തിന് ലഭിക്കുന്നു ഒരു അറബിക് അദ്ധ്യാപകൻ അടക്കം ആറു അദ്ധ്യാപകർ ഇവിടെ ജോലി ചെയ്യുന്നു നൂറിൽ കൂടുതൽ കുട്ടികൾ ഇവിടെ പഠിക്കുന്നു .കെജി സെക്ഷൻ കൂടി പ്രവർത്തിക്കുന്നു
ഭൗതികസൗകര്യങ്ങൾ
ഒരു പ്രീ കെ ഇ ആർ കെട്ടിടം വേറെ അഞ്ച് ക്ലാസ് മുറികൾ ഒരു സ്മാർട്ട് ക്ലാസ് റൂം എന്നിവ ഉണ്ട് .എല്ലാഭാഗത്തേക്കും വാഹന സൗകര്യം നല്ല പാചകപ്പുര ഭോജനശാല എന്നിവയും വിശാല മായ മൈതാനവും ഉണ്ട് .എല്ലാ ക്ലാസ് മുറികളും വൈദ്യുദീകരിച്ചതാണ് .നല്ല ഒരു സ്റ്റേജ് ഉം ഉണ്ട് .ഒരു ജൈവവൈവിധ്യ ഉദ്യാനവും ഉണ്ട് .ഉദ്യാനത്തിൽ നല്ല ഒരു ഊഞ്ഞാലും ഒരുക്കിയിട്ടുണ്ട് .
2022-23 വരെ | 2023-24 | 2024-25 |
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
സ്ഥാപക മാനേജർ ശ്രീ വി ടി രാമർ കുട്ടി നായനാർ ആയിരുന്നു അദ്ദേഹത്തിന്റെ ഒരു വലിയ സ്വപ്നം ആയിരുന്നു ഈ സ്കൂൾ .അദ്ദേഹം ഈ സ്കൂളിലെ ആദ്യകാല പ്രധാനാദ്ധ്യാപകൻ കൂടി ആയിരുന്നു .അദ്ദേഹത്തിന്റെ മരണശേഷം ഭാര്യയായ ശ്രീമതി ടി ഓ കാർത്യായനി അമ്മയുടെ പേരിൽ ആയിരുന്നു സ്കൂൾ മാനേജ്‍മെന്റ് .അവരുടെ കാലശേഷം അവരുടെ സഹോദരന് മാനേജ്‍മെന്റ് കൈമാറി .ഇപ്പോൾ സഹോദരന്റെ ഭാര്യ ശ്രീമതി പി കെ പങ്കജാക്ഷി യുടെ പേരിൽ ആണ് സ്കൂൾ മാനേജ്‌മന്റ്
മുൻസാരഥികൾ
1 | ടി ഓ നാരായണൻ | 2013 | |
---|---|---|---|
2 | ടി ഓ നാരായണൻ നമ്പ്യാർ | 1998 | |
3 | എം ഓ മാധവൻ | ||
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
ഗൂഗിൾ മാപ്പിൽ വഴി ലഭ്യമാണ്
{{#multimaps:12.002137232116837, 75.54544213883837 |width=500px|zoom=16}}വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|