എം.ഒ.എൽ.പി.എസ് മുണ്ട/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:25, 6 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jafaralimanchery (സംവാദം | സംഭാവനകൾ) ('= ഗണിത ക്ലബ്‌ = വലത്ത്‌|ചട്ടരഹിതം ഗണിതം കുട്ടികളുടെ ഇഷ്ടവിഷയം ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഗണിത അധ്യാപകരുടെ നേതൃത്വത്തിൽ ഗണിതശാസ്ത്രക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിത ക്ലബ്‌

ഗണിതം കുട്ടികളുടെ ഇഷ്ടവിഷയം ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഗണിത അധ്യാപകരുടെ നേതൃത്വത്തിൽ ഗണിതശാസ്ത്രക്ലബ്ബ് പ്രവർ ത്തിക്കുന്നു. ഗണിതശാസ്ത്രത്തിലെ സങ്കീർണമായ ക്രിയകൾ ലളിത മായി വിദ്യാർഥികൾക്ക് മനസ്സിലാക്കി ശാസ്ത്രീയ അവബോധം സൃഷ്ടി ക്കൽ, ഗണിതശാസ്ത്രക്ലബ്ബിൻറെ ഭാഗമായി പ്രാവർത്തികമാക്കുന്നു. ഗണിത പസിലുകൾ, ജ്യാമിതിയ നിർമ്മിതികൾ, ജ്യോമട്രിക്കൽ ചാർട്ട്, നമ്പർ ചാർട്ട്, ക്വിസ് മത്സരങ്ങൾ, സെമിനാറുകൾ എന്നിവ ബോഡ് മാസ്സ് എന്ന ഗണിതോത്സവം സംഘടിപ്പിച്ച് സാധ്യമാക്കുന്നു.

കുട്ടികളുടെ ഭാഷാ അഭിരുചി വർധിപ്പിക്കുന്നതിന് ഭാഷാ അധ്യാപക രുടെ നേതൃത്വത്തിൽ ഭാഷാ ക്ലബ് പ്രവർത്തിക്കുന്നു. മലയാളം, ഇംഗ്ലീഷ്, എന്നീ ഭാഷകളിൽ വിദ്യാർത്ഥികൾക്ക് ഭാഷാനൈ പുണ്യം കൈവരിക്കുന്നതിന് കഥാരചന, കവിതാരചന, ഉപന്യാസരചന, പ്രസംഗമത്സരം എന്നിവയും, പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനു വേണ്ടി ക്വിസ് മത്സരവും, ഭാഷാ ക്ലബ്ബിൻറെ പ്രവർത്തനഭാഗമായി നടത്തിപ്പോരുന്നു. വായന ശീലം പ്രോത്സാഹിപ്പിക്കുനതിനുവേണ്ടി ക്ലാസ്‌റൂം വായന മൂലയും ഭാഷാ ലൈബ്രറിയും കുട്ടികൾക്ക് ക്ലബ്ബിൻറെ ഭാഗമായി സജ്ജികരിച്ചിരിക്കുന്നു.