2022-23 വരെ2023-242024-25


പ്രിലിമിനറി ക്യാംപ്

2022-25 ബാച്ചിലെ കുട്ടികൾക്കായി 1/09/2023 തീയതിയിൽ പ്രിലിമിനറി ക്യാംപ് നടന്നു. ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനെക്കുറിച്ചും വിവിധ മോഡ്യൂളുകളെക്കുറിച്ചും ഉപയോഗിക്കുന്ന സോഫ്റ്റ് വെയറുകളെക്കുറിച്ചും ലിറ്റിൽ കൈറ്റ്സിൽ അംഗത്വം ലഭിച്ച കുട്ടികളുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ചും കൈറ്റ് മിസ്ട്രസ്സ് സി. ഷിജിമോൾ സെബാസ്റ്റ്യൻ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. ഓപ്പൺ റ്റൂൺസ്, സ്കാച്ച്, മൊബൈൽ ആപ്പ് എന്നീ സോഫ്റ്റ് വെയറുകളെ കുട്ടികൾക്ക് പരിചയപ്പെടുത്തി

അനിമേഷൻ (ക്ലാസ്സ്‌ - 1)

7-6-2023തീയതി 4മണിക്ക് 9-ാം ക്ലാസുകാരുടെ ആദ്യത്തെ ക്ലാസ്സ്‌ ആരംഭിച്ചു.കഴിഞ്ഞ വർഷം പഠിച്ച അനിമേഷൻ ചെയ്യുന്നതെങ്ങനെയുള്ള മുന്നറിവ് പരിശോധിക്കാൻ കുട്ടികളോട് ട്യൂബി ട്യൂബ് ഉപയോഗിച്ച് ഒരു അനിമേഷൻ ചെയ്യാൻ ആവശ്യപ്പെടുന്നു അദ്ധ്യാപർ വേണ്ട നിർദേശങ്ങൾ നൽകുന്നു.കുട്ടികളുടെ വർക്കുകൾ വിലയിരുത്തുന്നു.

അനിമേഷൻ ക്ലാസ്സ്‌ -2

14-6-2023 അനിമേഷന് പൂർണത കൈവരണമെങ്കിൽ ശ ബ്‌ദം കൂട്ടി ചേർക്കണമെന്നും അപ്പോഴുണ്ടാകുന്ന അനിമേഷന്റെ പൂർണതയും വിശദമാക്കി.നമ്മുടെ കംമ്പ്യൂട്ടറിലുള്ള ഒാപ്പൺ റ്റൂൺസ് എന്ന സോഫ്റ്റ്‌വെയർ കൂടുതൽ അനിമേഷൻ സൗകര്യങ്ങളും ശബ്ദം ചേർക്കാൻ കഴിയുന്നതുമായ ഒരു ദ്വിമാന അനിമേഷൻ സോഫ്റ്റ്‌വെയർ ആണെന്നും സാങ്കേതിക മായ മികച്ച നിലവാരമുള്ള അനിമഷനുകൾ തയ്യാറാക്കാൻ ഈ സോഫ്റ്റ്‌വെയറിൽ സാധിക്കുമെന്നും കുട്ടികൾക്കു ബോധ്യം നൽകി.ഒാപ്പൺ റ്റൂൺസ് സ്റ്റാർട്ട്‌ അപ്പ്‌ ജാലകം പരിചയപ്പെടുത്തി അതിലെ സൗകര്യങ്ങൾ കാണിച്ചുകൊടുത്തു അനിമേഷൻ തയ്യാറാകുന്നതിനു ആവശ്യമായ റിസോഴ്സ്, ശബ്ദം ഇമ്പോർട് ചെയ്യുന്ന രീതി ഇവയൊക്കെ സിസ്റ്റർ ഷിജിമോൾ കുട്ടികൾക്കു വിശദമായി പറഞ്ഞുകൊടുത്തു.

അനിമേഷൻ ക്ലാസ്സ്‌ - 3

17-6-2023 തീയതി നടന്ന ക്ലാസ്സിൽ അനിമേഷൻ ചെയ്യുന്നതിനുവേണ്ടി പുതുതായി പരിചയപ്പെട്ട ഓപ്പൺട്ടൂൻസ് സോഫ്റ്റ്‌വെയർ പരിചയപ്പെട്ടതിന്റെ വെളിച്ചത്തിൽ അത് ഉപയോഗിച്ച് ഒരു അനിമേഷൻ നിർമിക്കാൻ ആവശ്യപ്പെടുന്നു.ആവശ്യമായ നിർദേശങ്ങളും സഹായങ്ങളും നൽകുന്നു.കുട്ടികളുടെ പ്രവർത്തനം അധ്യാപകർ വിലയിരുത്തുന്നു.

അനിമേഷൻ -ക്ലാസ്സ്‌ 4

20-6-2023 തീയതി അനിമഷന്റെ അടുത്ത ക്ലാസ്സ്‌ ആരംഭിച്ചു ... പശ്ചാത്തല ചിത്രം ഒാപ്പൺ റ്റൂൺസിലേക്ക് ഉൾപെടുത്തേണ്ട വിധം, ചിത്രത്തെ എങ്ങനെ ഫ്രെയിമുകളിൽ ആക്കാം, നാം തയ്യാറാക്കിയ അനിമേഷൻ mp 4 വീഡിയോ ആയി സേവ് ചെയ്യുന്ന വിധം കുട്ടികൾക്കു പ്രൊജക്റ്ററിലൂടെ വിശദമാക്കി കൊടുത്തു അധ്യാപകരുടെ സഹായത്തോടെ കുട്ടികൾ ഒാപ്പൺ റ്റൂൺസ് കൈകാര്യം ചെയ്യുന്നവിധം മനസിലാക്കി, ഒരു അനിമേഷൻ തയ്യാറാക്കി.

അനിമേഷൻ -ക്ലാസ്സ്‌ 5

22-6-2023 അനിമഷനുകളുടെ കൂടുതൽ രീതികൾ പരിചയപെടുത്തുന്ന ക്ലാസ്സായിരുന്ന് ഇത്.ഒരേ ശ്രേണിയിലുള്ള ചിത്രങ്ങൾ ഉൾപെടുത്തുമ്പോൾ അവയുടെ ഫയൽ നാമം ഏത് രീതിയിൽ കൊടുക്കണമെന്ന് വ്യക്തമാക്കി അധ്യാപകരുടെ സഹായത്തോടെ കുട്ടികൾ ഡോൾഫിന്റെ പ്രവർത്തനം ചെയ്തു. ഓപ്പൺട്ടൻസിൽ ചിത്രങ്ങൾ ഉപയോഗിച്ച് നിർമിക്കാൻ സാധിക്കുമെന്ന് കുട്ടികൾക്കു മനസിലാക്കി കൊടുത്തു. ഇതുപോലുള്ള അനിമേഷൻ ചെയ്യാൻ ശ്രെമിക്കണമെന്ന് ഓർമിപ്പിച്ചുകൊണ്ട് ക്ലാസ്സ്‌ അവസാനിപ്പിച്ചു.

അനിമേഷൻ ക്ലാസ്സ്‌ -6

24-6-2023 ഓപ്പൺട്ടൂൺസ് സങ്കേതം കുട്ടികൾ പഠിച്ചോയെന്നു വിലയിരുത്തുന്നു.ഓപ്പൺട്ടൂൺസ് ഉപയോഗിച്ച് കുട്ടികളോട് അനിമേഷൻ ചെയ്യാൻ ആവശ്യപ്പെടുന്നു.വേണ്ട സഹായങ്ങൾ നൽകി കുട്ടികളെ കൊണ്ട് പ്രവർത്തങ്ങൾ ചെയ്യിപ്പിക്കുന്നു.ഗ്രൂപ്പ് പ്രവർത്തങ്ങൾ പരിശോധിച്ച് വിലയിരുത്തുന്നു.

മൊബൈൽ ആപ്പ് നിർമാണം

26-6-2023കമ്പ്യൂട്ടർ ഗെയിമുകൾ നിർമ്മിക്കുന്നതെങ്ങനെ, നിർമിക്കാൻ ആവശ്യമായ സോഫ്റ്റ്‌വെയർ ഏതാണെന്നും എങ്ങനെ നിർമ്മിക്കാമെന്നും ഉള്ള മുന്നറിവുകൾ പരിശോധിച്ചുകൊണ്ട് ഇന്നത്തെ ക്ലാസുകൾ ആരംഭിച്ചു.കഴിഞ്ഞ വർഷം പഠിച്ച മൊബൈൽ ഗെയിംസ് ചെയ്യാൻ ആവശ്യപ്പെടുന്നു.കുറെയധികം കുട്ടികൾ മറന്നുപോയിരുന്നു. വേണ്ട സഹായങ്ങൾ നൽകി കുട്ടികൾ ഗെയിംമുകൾ സൃഷ്ടിച്ചു.ഓരോ ഗ്രൂപ്പിന്റെയും പ്രവർത്തനങ്ങൾ വിലയിരുത്തി ഇന്നത്തെ ക്ലാസ്സ്‌ അവസാനിപ്പിച്ചു.

മൊബൈൽ ആപ്പ്

27-6-2023 ാം തീയതി മൊബൈൽ ആപ്പുകൾ നിർമ്മിക്കുന്നതിനായി ഉപയോഗിക്കുന്ന പ്ലാറ്റഫോമുകൾ ഏതൊക്കെ ലഭ്യമാണെന്നുള്ള അവബോധം കുട്ടികൾക്കു നൽകി.ഇവിടെ എം ഐ റ്റി ആപ്പ് ഇൻവെന്റർ എന്ന സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തി ബോ‍ഡി മാസ് ഇൻ‍‍ഡക്സ് എന്ന ആപ്പ് നിർമ്മിക്കുന്നതെങ്ങനെയെന്ന് സിസ്റ്റർ ഷിജിമോൾ വിശദീകരിച്ചു ഒരു എം ഐ റ്റി ആപ്പ് ഇൻവെന്റർ തുറന്നു അതിന്റെ പ്രവർത്തനം വിശദമാക്കി .

മൊബൈൽ ആപ്പ്

28-6-2023 ാംതീയതി വൈകുന്നേരം മൊബൈൽ ആപ്പിനെ കുറിച്ചുള്ള അടുത്ത ക്ലാസ്സ്‌ ആയിരുന്നു .ബി എം ഐ കാൽക്കുലേറ്റർ എങ്ങനെ ഡിസൈൻ ചെയ്യാം, ഓരോ ആപ്പും എങ്ങനെ ആകർഷകമാക്കാമെന്നും അമ്പിളി ടീച്ചർ കുട്ടികൾക്കു പറഞ്ഞുകൊടുത്തു. മൊബൈൽ ആപ്പുകൾ നിർമ്മിക്കുന്നതിനുള്ള വിവിധ പ്ലാറ്റ്ഫോമുകളെക്കുറിച്ചു മനസിലാക്കാനും എം ഐ റ്റി ആപ്പ് ഇൻവെന്റർ സോഫ്റ്റ്‌വെയർന്റെ യൂസർ ഇന്റർഫേസ് കോമ്പോണെന്റുകൾ പരിചയപ്പെടാനും ഈ ക്ലാസ്സു കൊണ്ട് സാധിച്ചു.

മൊബൈൽ ആപ്പ്

28-6-2023തീയതി മൊബൈൽ ആപ്പ് എങ്ങനെ പ്രവർത്തനക്ഷമം ആക്കാമെന്നുള്ള ക്ലാസ്സ്‌ ആയിരുന്നു. കോമ്പൗൻഡനുകൾക്കു കോഡ് നൽകുന്നതെങ്ങനെ, ബി എം ഐ പ്രദർശിപ്പിക്കുന്നതെങ്ങെനെ, എന്നിവ കൂടെ ഈ ക്ലാസ്സിൽ ചർച്ച ചെയ്തു.

മൊബൈൽ ആപ്പ്

എം ഐ റ്റി ആപ് ഇൻവെന്റർ ഉപയോഗിച്ച് നിർമിക്കുന്ന ആ പ്പുകൾ സ്മാർട്ട്ഫോണുകളിൽ ശരിയായി പ്രവർത്തിക്കാമെന്ന് പരിശോധിക്കുന്നതിനുള്ള ഒരു മാർഗം പരിചയപെടുത്തുന്നു. എമുലേറ്റർ ഉപയോഗിച്ച് എങ്ങനെ ആപ്പിന്റെ പ്രവർത്തനം പരിശോധിക്കാമെന്നു സിസ്റ്റർ ഷിജിമോൾ വിശദീകരിച്ചു.

മൊബൈൽ ആപ്പ്

30-6-2023തീയതി ആപ്പ് എങ്ങനെ എക്സ്പോർട്ട് ചെയ്യാമെന്നും ആപ്പ് മൊബൈൽ ഫോണിലേക്കു എങ്ങനെ ഇൻസ്റ്റാൾ ചെയ്യാമെന്നുകൂടി സിസ്റ്റർ വിവരിച്ചു.ബി എം ഐ കാൽകുലേറ്റർ ചെയ്യാനുള്ള ആപ്പിൽ ചെറിയ മാറ്റങ്ങൾ വരുത്തി പുതിയ ആപ്പ് ആക്കി പരിഷ്കാരിക്കാനുള്ള തുടർപ്രവർത്തനം നൽകി ക്ലാസ്സ്‌ അവസാനിപ്പിച്ചു.

നിർമിത ബുദ്ധി

30-7-2023 തീയതി വൈകുന്നേരം ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് നെ കുറിച്ചാണ് ക്ലാസ്സ്‌ നൽകിയത്. ക്രിക്കറ്റ് കളിയിൽ LBW ആവുന്ന അവസരത്തിൽ ബോളുകളുടെ സഞ്ചാരഗതി പ്രവചിക്കാൻ ഉപയോഗിക്കുന്ന ടെക്നോളജി എന്തെന്ന് ഉള്ള അറിവ് കുട്ടികളിൽ പരിശോധിക്കുന്നു.ഇതു ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് പ്രയോജനപ്പെടുത്തിയിരിക്കുന്ന ഒരു സന്ദർഭമാണെന്നും ഇതുപോലെ ധാരാളം സന്ദർഭങ്ങൾ നമുക്ക് ലഭിക്കുന്നുണ്ടെന്നും സിസ്റ്റർ ഈ ക്ലാസ്സിൽ വ്യക്തമാക്കി.ചാറ്റ് ജി പി റ്റി എന്തെന്നും ഇത് എങ്ങനെ ഉപയോഗിക്കാമെന്നു അമ്പിളി ടീച്ചർ പറഞ്ഞു വിശദമാക്കി.മനുഷ്യന്റെ സ്വഭാവികമായ ഭാഷ മനസിലാക്കാനും അത് അനുസരിച്ചു പ്രതികരിക്കാനും ചാറ്റ് ജി പി റ്റി ക്കു സാധിക്കും. സ്വന്തമായി കഥകളും കവിതകളും എഴുതാനും ഏത് വിഷയങ്ങളോട് ബന്ധപ്പെട്ട ചോദ്യങ്ങൾ ആയാലും അവയ്ക്കെല്ലാം ഒരുവിധം കൃത്യമായി ഉത്തരം നൽകാനും എന്തിന് തമാശ പറയാൻ വരെ ചാറ്റ് ജി പി റ്റിക്കു സാധിക്കുമെന്ന് അമ്പിളി ടീച്ചർ വ്യക്തമാക്കി. ഒപ്പം എങ്ങനെ ലോഗിൻചെയ്യാമെന്നും എങ്ങനെ പ്രയോജനപ്പെടുത്താമെന്നുമുള്ള വിവരങ്ങൾ ഈ ക്ലാസ്സിലൂടെ കുട്ടികൾക്കു ലഭിച്ചു. നിത്യജീവിതത്തിൽ നിർമിത ബുദ്ധി ഉപയോഗപ്പെടുത്തുന്ന മേഖലകൾ കണ്ടെത്താനുള്ള തുടർപ്രവർത്തനങ്ങൾ നൽകി ഇന്നത്തെ ക്ലാസ്സ്‌ അവസാനിപ്പിച്ചു.

ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്

ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്,ചാറ്റ് ജിപിറ്റി ഉപയോഗിച്ച് ഒരു കവിത തയ്യാറാക്കാൻ കുട്ടികളോട് ആവശ്യപ്പെടുന്നു. അതുപോലെ ഓരോ ഗ്രൂപ്പിലും ഓരോ ടോപ്പിക്ക് നൽകി ഒരു കുറിപ്പ് തയാറാക്കാൻ ആവശ്യപ്പെടുന്നു.അധ്യാപകർ ഓരോ ഗ്രൂപ്പിന്റെയും കുറിപ്പ് വിലയിരുത്തുന്നു.

സെർച്ച്‌ സജഷൻസ്

6-10-2023 തീയതി നടന്ന ക്ലാസ്സിൽ നമ്മുടെ തിരച്ചിൽ ശീലം പഠിച്ചു ഗൂഗിൾ സെർച്ച്‌ സജഷൻസ് നിർദേശിക്കുന്നത് വിശദമാക്കുന്ന ക്ലാസ്സ്‌ ആയിരുന്നു.രണ്ടു കമ്പ്യൂട്ടറുകളിൽ ഒന്നിൽ മെഡിക്കൽ രംഗവുമായി ബന്ധപ്പെട്ട കാര്യങ്ങളും മറ്റേതിൽ യാത്രയുമായി ബന്ധപ്പെട്ട കാര്യങ്ങളും സെർച്ച്‌ ചെയ്തതിനു ശേഷം പാര എ ന്ന് ടൈപ്പ് ചെയ്യുമ്പോൾ രണ്ടു കമ്പ്യൂട്ടറുകളിലും വരുന്ന സെർച്ച്‌ സജഷൻസ് കുട്ടികളോട് നിരീക്ഷിക്കാൻ ആവശ്യപ്പെടുന്നു. ഗൂഗിൾ സെർച്ച്‌ എൻജിജിനിലുള്ള നിർമിത ബുദ്ധി ആണ് ഇതിനു സഹായകമായത് എന്നുള്ള വസ്തുത കുട്ടികൾക്കു മനസിലാക്കി കൊടുക്കുന്നു. നമ്മുടെ താല്പര്യം പഠിച്ചു അതിനനുസൃതമായ സിനിമകളിലേക്കും വീഡിയോകളിലേക്കും നമ്മളെ സഹായിക്കാൻ യൂട്യൂബിലും ഒ ടി ടി പ്ലാറ്റഫോംകളിലും ഈ നിർമിത ബുദ്ധി ആണ് നമ്മെ സഹായിക്കുന്നതെന്നു അമ്പിളി ടീച്ചർ കൂട്ടിച്ചേർത്തു.അനുദിനം വിസ്മയവഹമായ സാദ്ധ്യതകൾ തുറന്നു നൽകുന്ന സാങ്കേതിക മേഖലയാണ് നിർമിത ബുദ്ധിയെന്നു വിശദമാക്കി ഇന്നത്തെ ക്ലാസുകൾ അവസാനിപ്പിച്ചു.

ഞാൻ വരക്കും ഗൂഗിൾ പറയും

13-10-2023 ാം തീയതി ആർട്ടിഫിഷ്യൽ ഇന്റലിജിൻസുമായി ബന്ധപ്പെട്ട ക്ലാസ്സ്‌ ആയിരുന്നു. ഇന്റർനെറ്റിൽ ലഭ്യമായ ക്വിക്ക് ഡ്രോ എന്ന ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് അപ്ലിക്കേഷൻന്റെ സഹായത്തോടെ കമ്പ്യൂട്ടറുകൾക്ക് എങ്ങനെ ബുദ്ധി ലഭിക്കുന്നു എന്ന ആശയം എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കുന്ന ഒരു പ്രവർത്തനം പരിചയപെടുത്തുന്നു.നിർമിത ബുദ്ധിയുടെ പ്രത്യേകതകൾ ലിസ്റ്റ് ചെയ്തു ഓരോന്നും വിശദമാക്കുന്നു.നിർമിത ബുദ്ധി പ്രയോജനപ്പെടുത്തുന്ന മേഖലകൾ പരിചയമാകാൻ സഹായകമായ ഒരു കമ്പ്യൂട്ടർ ഗെയിം കുട്ടികൾക്കു പ്രദർശിപ്പിച്ചു കൊടുത്തു.എത്ര സ്കോർ നേടാൻ ഓരോരുത്തർക്കും സാധിച്ചുവെന്നു കുട്ടികൾ മനസിലാക്കുന്നു .ഇതിൽ നിന്നും കുട്ടികൾ മനസിലാക്കിയ കാര്യങ്ങൾ കുറിച്ചെടുക്കാൻ ആവശ്യപ്പെടുന്നു .നിത്യ ജീവിതത്തിൽ നമുക്ക് വളരെ പ്രയോജനം ചെയ്യുന്ന ഒന്നാണ് നിർമിത ബുദ്ധിയുയെന്നു കുട്ടികൾക്കു വിശദമാക്കി കൊടുത്തുകൊണ്ട് ക്ലാസുകൾ അവസാനിപ്പിച്ചു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായുള്ള പ്രകൃതി പഠന ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 2022-25 ബാച്ചിന്റെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി 26/9/2023 ലോക പ്രശസ്ത പക്ഷി നിരീക്ഷണ സങ്കേതത്തിലേക്ക് ഒരു പ്രകൃതിപഠന ക്യാമ്പ് പോവുകയുണ്ടായി. ഡോ. സലിം അലി എന്ന ലോകപ്രശസ്ത പക്ഷി നിരീക്ഷകന്റെ പേരിൽ അറിയപ്പെടുന്ന പക്ഷി സങ്കേതം ആണിത്. തട്ടേക്കാട് പക്ഷി സങ്കേതം പക്ഷിപ്രേമികൾക്കും പ്രകൃതി സ്നേഹികൾക്കും ഒരുപോലെ ഇഷ്ടം തോന്നുന്ന ഇടമാണ്. പെരിയാറിന്റെ തീരത്താണ് 25 ചതുരശ്ര കിലോമീറ്റർ ഉള്ള ഈ വന്യജീവി സങ്കേതം.ഈ വന്യജീവി സങ്കേതത്തിൽ പ്രവേശിക്കുമ്പോൾ സമൃദ്ധമായ പച്ചപ്പും ഒഴുകുന്ന വെള്ളച്ചാട്ടത്തിന്റെ ശാന്തമായ ശബ്ദങ്ങളും നമ്മെ സ്വാഗതം ചെയ്യും.ക്യാമ്പിന്റെ ആദ്യ ദിനം അവിടത്തെ വിവിധ തരം പക്ഷികളെ പറ്റിയുള്ള ക്ലാസുകൾ ആയിരുന്നു.പിറ്റേ ദിവസം രാവിലെ തന്നെ ട്രക്കിംഗ് ആരംഭിച്ചു. ശാന്തമായ കാനനത്തിലൂടെയുള്ള യാത്ര കുട്ടികൾക്ക് വളരെ മാനസികൊന്മേഷം പകരുന്നതായിരുന്നു. വിവിധ ഇനം പക്ഷിമൃഗാദികളെ അവിടെ കുട്ടികൾക്ക് കാണാൻ സാധിച്ചു. ഒരുപാട് ഔഷധസസ്യങ്ങളും മരങ്ങളും കണ്ട് മനസ്സിലാക്കാൻ സാധിച്ചു. ട്രക്കിങ്ങിനു ശേഷം ബട്ടർഫ്ലൈ പാർക്കിലാണ് പോയത് അവിടെ വിവിധതരം ചിത്രശലഭങ്ങളെ കണ്ടു മനസ്സിലാക്കാൻ കുട്ടികൾക്ക് സാധിച്ചു. പിന്നീട് അവിടെയുള്ള പാർക്കിൽ കുട്ടികൾ കളിക്കുകയും ട്രീ ഹൗസിൽ കയറുകയും ചെയ്തു. അവിടെ ചിലവഴിച്ച മൂന്നുദിനങ്ങളും കുട്ടികൾക്ക് ഒരുപാട് നല്ല കാര്യങ്ങൾ മനസ്സിലാക്കാനും ഒരുപാട് അറിവുകൾ നേടാനും സഹായിച്ചു. അവസാന ദിനം കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.അവിടെ കുട്ടികൾക്ക് എല്ലാ സഹായങ്ങളും ചെയ്ത് തന്ന ഉദ്യോഗസ്ഥർക്ക് എല്ലാം നന്ദി പറഞ്ഞു ഞങ്ങൾ തിരികെ യാത്രയായി.

 
nature camp thatekkadu