എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ലിറ്റിൽകൈറ്റ്സ്/2024-25
ഡിജിറ്റൽ മാഗസിൻ 2024 25 - ഡിജിറ്റെറ

കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ 2023 26 ലിറ്റിൽസ് ബാച്ചിന്റെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി ഡിജിറ്ററ എന്ന പേരിൽ ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി. 17-2-2025 ൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ റെജിമോൾ മാത്യു ഡിജിറ്റൽ മാഗസിൻറെ പ്രകാശന കർമ്മം നിർവഹിച്ചു പൂർണമായും ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികൾ തന്നെയാണ് ഈ മാഗസിൻ ആദ്യം മുതൽ അവസാനം വരെയുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളായത്. കുട്ടികൾ ആദ്യം തന്നെ ഒരു എഡിറ്റോറിയൽ ബോർഡ് രൂപീകരിക്കുകയും ഓരോ അംഗങ്ങൾക്കും ഓരോ ചുമതലകൾ വീതിച്ച് നൽകുകയും ചെയ്തു. സ്കൂളിലെ എല്ലാ കുട്ടികൾക്കും ഡിജിറ്റൽ മാഗസിനിലേക്ക് ആവശ്യമായ രചനകൾ നൽകാൻ അവസരം ഒരുക്കിയിരുന്നു. കിട്ടിയ രചനകൾ തരംതിരിച്ച് ടൈപ്പ് ചെയ്ത് ആവശ്യമായ തിരുത്തലുകൾ നടത്തുകയായിരുന്നു ആദ്യഘട്ടം. പിന്നീട് സ്ക്രൈബസ് എന്ന സോഫ്റ്റ്വെയറിൽ മനോഹരമായ ബാഗ്രൗണ്ട് പേജുകൾ വരച്ച് തയ്യാറാക്കുകയും അതിലേക്ക് രചനകൾ ഉൾപ്പെടുത്തുകയും ചെയ്തു. ഡെസ്ക്ടോപ്പ് പബ്ലിഷിംഗ് മേഖലയിൽ ഒരുപാട് അറിവുകൾ മനസ്സിലാക്കാൻ ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് സാധിക്കുന്നു. കൈറ്റ് മിസ്ട്രസ്മാരായ സിസ്റ്റർ ഷിജി മോൾ, അമ്പിളി മാത്യു എന്നിവർ ഡിജിറ്റൽ മാഗസിൻറെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു.