സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി എസ് പടിഞ്ഞാറത്തറ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
12:01, 5 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15222 (സംവാദം | സംഭാവനകൾ) (→‎ശിശ‍ു ദിനം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂൺ 5 ലോക പരിസ്ഥിതി ദിനം

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഡിജിറ്റൽ പോസ്റ്റർ നിർമാണം, ക്വിസ്സ് മൽസരം, വൃക്ഷത്തൈ നടൽ തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് സ്ക‍ൂളിൽ സംഘടിപ്പിച്ചു. വിദ്യാലയത്തിലെ ജൈവ വൈവിധ്യ ഉദ്യാനം വിപുലീകരിച്ചു. സ്കൂൾ തല വൃക്ഷത്തൈ നടൽ ഉൽഘാടനം വാർഡ് മെമ്പർ ശ്രീ.സജി യ‍ു ഏസ് നിർവഹിച്ചു.

ജൂൺ 19 ന് വായനാ ദിനം

2023 ജൂൺ 19 ന് വായനാദിനത്തോടനുബന്ധിച്ച് വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സ്ക‍ൂളിൽ സംഘടിപ്പിച്ചു. വിദ്യാലയത്തിൽ വളരെ പ്രാധാന്യം നൽകി ആചരിച്ചുവരുന്ന വായനാദിനം വിവിധ പ്രവർത്തനങ്ങളോടെ നടത്തപ്പെട്ടു. ഈ വർഷം വായനാ മസാചരണം ആയതിനാൽ നിരവധി പ്രവർത്തനങ്ങൾ ജൂൺ 19 നും ജൂലൈ 18നും ഇടയിലായി നടത്തുന്നതിന് വേണ്ട തയ്യാറെടുപ്പുകൾ സ്കൂൾ തലത്തിൽ നടത്തിയിരുന്നു. വായനാദിനത്തിൽ വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധ്യപ്പെടുത്തുന്ന പൊതു അസംബ്ലി ഉണ്ടായിരുന്നു. വായനയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രശസ്തരായവർ പറഞ്ഞിട്ടുള്ള വരികൾ പ്രദർശിപ്പിച്ച‍ു. മലയാള സാഹിത്യ പ്രതിഭകളെ ചിത്ര സഹിതം മനസ്സിലാക്കുന്നതിനുള്ള പ്രതിഭ പ്രദർശനം, വായനാദിന ക്വിസ് മത്സരം, പോസ്റ്റർ രചന എന്നിവയെല്ലാം അന്നേദിവസം നടത്തപ്പെട്ടു. ക്ലാസ് ലൈബ്രറി ഒരുക്കൽ സ്കൂൾ ലൈബ്രറി സന്ദർശനം പുസ്തക പ്രദർശനം വായന കുറിപ്പ് തയ്യാറാക്കൽ, വായനാമത്സരം, പ്രസംഗ മത്സരം, കഥാ വായന എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങൾ വായനാദിനത്തിൽ നടത്തി. സ്കൂൾ അസംബ്ലിയിൽ പി എൻ പണിക്കർ അനുസ്മരണം, വായനാദിന പ്രതിജ്ഞ എന്നിവയ‍ും നടത്തി.

ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം.

ലോകമെമ്പാടും യോഗദിനമായി ആചരിക്കുന്ന ജൂൺ 21ന് വിദ്യാലയത്തിലും യോഗയുടെ പ്രാധാന്യം വിളിച്ചോതുന്ന പ്രവർത്തനങ്ങൾ ഉണ്ടായിരുന്നു. യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് അധ്യാപകർ ക്ലാസിൽ അവതരിപ്പിച്ചു. വീഡിയോ പ്രദർശനം, യോഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, വിവിധ യോഗാസനങ്ങൾ, വിദ്യാർത്ഥികളെ പരിചയപ്പെടുത്തുകയും ചെയ്തു. ശരീരത്തിനും മനസ്സിനും ഒരുപോലെ വ്യായാമം നൽകുന്ന യോഗ ജീവിതചര്യയുടെ ഭാഗമാക്കുക എന്ന സന്ദേശം നൽകാൻ യോഗ ദിനാചരണത്തിലൂടെ സാധിച്ചു.

ശിശ‍ു ദിനം

ശിശുദിനം സമുചിതമായി ആഘോഷിച്ചു

ചാച്ചാജിയുടെ ജന്മദിനം സെന്റ്.തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂളിലെ വിദ്യാർഥികൾ വിവിധ പരിപാടികളോടെ ആഘോഷിച്ചു. കുട്ടികൾ ചാച്ചാജി വേഷം ധരിച്ച് സ്കൂളിലെത്തി. ചാച്ചാജിത്തൊപ്പി നിർമ്മിക്കുന്നതിനുള്ള പരിശീലനം എല്ലാ കുട്ടികൾക്കും നൽകി തൊപ്പി നിർമ്മിച്ചു.വർണ്ണാഭമായി ശിശുദിന റാലി നടത്തി.പുഞ്ചിരി മത്സരം നടത്തി വിജയികളെ തെരഞ്ഞെടുത്തു.ചാച്ചാജിയുടെ ജീവചരിത്രം ചിത്രങ്ങളാക്കി കുട്ടികൾ ജനനം മുതൽ മരണം വരെയുള്ള സംഭവങ്ങളെ ക്രമത്തിൽ അവതരിപ്പിച്ചു.അവതരിപ്പിച്ച ചിത്രങ്ങളെ ചുമർചിത്ര പതിപ്പാക്കി മാറ്റി.ശിശുദിന ക്വിസ് നടത്തി വിജയികൾക്ക് സമ്മാനം നൽകി.