സി. എം. ജി. എച്ച്. എസ്. പൂജപ്പുര

19:45, 9 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Saju (സംവാദം | സംഭാവനകൾ)


തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .സി.എം.ജി.എച്ച്.എസ്.എസ് മഹിളാമന്ദിരംസ്കൂള്‍' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സി. എം. ജി. എച്ച്. എസ്. പൂജപ്പുര
വിലാസം
പൂജപ്പുര

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
09-01-2017Saju



ചരിത്രം

പൂജപ്പുര ശ്രീമൂലം ഷഷ്ടിപൂര്‍ത്തി സ്മാരക ഹിന്ദു മഹിളാമന്ദിരത്തില്‍ അനാഥ ബാലികമാരേയും സമീപ പ്രദേശങ്ങളിലെ ബാലന്‍മാരേയും ഉള്‍പ്പെടുത്തി അവരുടെ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമാക്കിക്കൊണ്ട് ശ്രീമതി ചിന്നമ്മ അമ്മ 1924 ല്‍ ഒരു ‌പ്രൈമറി സ്കൂള്‍ ആരംഭിക്കുകയുണ്ടായി. ശ്രീമതി ബി.ആര്‍ തങ്കമ്മയായിരുന്നു ആദ്യത്തെ ഹെഡ് ടീച്ചര്‍. പിന്നീടത് ഇംഗ്ലീഷ് മിഡില്‍ സ്കൂളായി അറിയപ്പെട്ടു. സമീപ്രേദേശങ്ങളിലൊന്നും തന്നെ അക്കാലത്ത് ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന് സാഹചര്യം ഉണ്ടായിരുന്നില്ല. ആ സമയത്ത് എസ്.എം.എസ്.എസ് ഹിന്ദുമഹിളാമന്ദിരത്തിന്റെ അപേക്ഷ പ്രകാരം 1948 ല്‍ ഇതൊരു ഹെസ്കൂള്‍ ആയി ഉയര്‍ത്തി. 1949 ജുലായില്‍ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ. ജി. രാമചന്ദ്രന്‍ ഹൈസ്കൂളിനെ ചിന്നമ്മ മെമ്മോറിയല്‍ ഗേള്‍സ് ഹൈസ്കൂള്‍ എന്ന് നാമകരണം ചെയ്തു. ശ്രീ. സുന്ദരം അയ്യര്‍ ഹെഡ് ടീച്ചറും മഹിളാമന്ദിരത്തിലെ അന്തേവാസിയായ ബി. ചെല്ലമ്മ ആദ്യത്തെ വിദ്യാര്‍ത്ഥിനിയും ആയിരുന്നു. 2015 ല്‍ ഹയര്‍സെക്കന്ററിയായി ഉയര്‍ത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിയ്ക്കുുമായി 5 കെട്ടിടങ്ങളിലായി 21ക്ലാസ് മുറികളും വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുണ്ട്. ഏകദേശം13 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്റ്റുഡന്‍സ് പോലീസ് കേഡറ്റ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • റെഡ് ക്രോസ്.

സ്റ്റുഡന്‍സ് പോലീസ് കേഡറ്റ്

സയന്‍സ് ക്ലബ്ബ് ചാന്ദ്രദിനം ആചരിച്ചു. ചാന്ദ്രദിനത്തോട് അനുബന്ധിച്ച് പോസ്റ്റര്‍ പ്രദര്‍ശനം നടത്തി. ഹിരോഷിമാ ദിനം ആചരിച്ചു. സ്കൂള്‍‍ തലത്തില്‍‍ സയന്‍സ് ക്വിസ്, എക്സിബിഷന്‍ നടത്തി. സ്പെയിസ് വീക്കിനോടനുബന്ധിച്ച് നടുതല ഭഗവതി ക്ഷേത്ര ആഡിറ്റോറിയത്തില്‍ വച്ച് നടന്ന സ്പെയിസ് എക്സിബിഷന്‍ കാണുന്നതിനായി കുട്ടികളെ കൊണ്ടു പോയി. അന്താരാഷ്ട്ര പയറു വര്‍ഗ്ഗ വര്‍ഷത്തോടനുബന്ധിച്ച് യു.പി, ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗങ്ങളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് പയറു വര്‍ഗ്ഗ വിഭവങ്ങള്‍ ഉള്‍പ്പെടുത്തി ഭക്ഷ്യമേള സംഘടിപ്പിച്ചു. സയന്‍സ് ക്ലബ്ലിന്റെ ആഭിമുഖ്യത്തില്‍ ക്ലബ്ബ് അംഗങ്ങളെ പ്ലാനറ്റോറിയത്തില്‍ കൊണ്ടു പോയി. ശാസ്ത്ര മ്യൂസിയം, സ്പെയിസ് മ്യൂസിയം, ത്രീഡി ഷോ, കമ്പ്യൂട്ടര്‍ ഗ്യാലറി ഇവ സന്ദര്‍ശിച്ചു.

മാത് സ് ക്ലബ്ബ്

ഓണത്തോടനുബന്ധിച്ച് ടിസൈന്‍ കോംപറ്റീഷന്‍ നടത്തി. അത്തപ്പൂക്കളമത്സരം, ക്വിസ് കോംപറ്റീഷന്‍ എന്നിവ നടത്തി. രാമാനുജനെക്കുറിച്ച് സെമിനാര്‍ സംഘടിപ്പിച്ചു. സ്കൂള്‍ തലത്തില്‍ ഓണ്‍ ദ സ്പോട്ട് കോംപറ്റീഷന്‍ നടത്തി. പ്ലാനറ്റോറിയം, ഗണിത ശാസ്ത്ര മ്യൂസിയം എന്നിവിടങ്ങളില്‍ പഠനയാത്ര നടത്തി.


ഹെല്‍ത്ത് ക്ലബ്ബ്

ഹെല്‍ത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ വയറിളക്കരോഗ നിയന്ത്രണ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും ചിന്നമ്മ മെമ്മോറിയല്‍ ഗേള്‍സ് സ്കൂളിന്റെയും നേതൃത്വത്തില്‍ ജൂണ് പത്താം തീയതി ജലജന്യരോഗങ്ങളെക്കുറിച്ചുള്ള ശില്പശാല കൗണ്‍സിലര്‍ എസ്.ലേഖ ഉദ്ഘാടനം ചെയ്തു.

നവംബര്‍ പതിനാറാം തീയതി റീജണല്‍ ക്യാന്‍സര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഒരു ബോധവല്‍ക്കരണ ക്ലാസ്സ്, ഫിലിം പ്രദര്‍ശനം എന്നിവ നടത്തി.

സോഷ്യല്‍ ക്ലബ്ബ്

2008-2009 സ്കൂള്‍ വര്‍ഷത്തില്‍ എസ്.എസ് ക്ലബ്ബ് വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായി. സ്വാതന്ത്ര്യദിനം, ഹിരോഷിമാ ദിനം എന്നിവ വിപുലമായി ആഘോഷിച്ചു. അതിനോടനുബന്ധിച്ച് എക്സിബിഷനുകള്‍ സംഘടിപ്പിച്ചു. പ്ലാനറ്റോറിയത്തില്‍ കുട്ടികളെ കൊണ്ടു പോയി. പത്താംക്ലാസ്സിലെ കുട്ടികളെ ചരിത്ര സിനിമയായ പഴശ്ശിരാജ കാണിച്ചു. സ്കൂള്‍ തലത്തില്‍ ക്വിസ്, എക്സിബിഷന്‍‍ സംഘടിപ്പിച്ചു.

ശുചിത്വ ക്ലബ്ല്

എല്ലാ ദിവസവും രാവിലെ അധ്യാപകരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തി സമയത്തിന് മുന്‍പ് ശുചിത്വപ്രവര്‍ത്തനങ്ങളില്‍‌ പങ്കെടുക്കുന്നു. മാലിന്യ സംസ്കരണം ആഴ്ചയില്‍ ഒരിക്കല്‍ ഡ്രൈ ഡേയായി ആചരിക്കുന്നു. ടോയലറ്റുകളുടെ ശുചിത്വം ഉറപ്പാക്കുന്നതിന് ശുചിത്വ സേനയും അധ്യാപകരും ഇടപെടുന്നു.

വിദ്യാരംഗം

വിദ്യാരംഗം കലാ-സാഹിത്യവേദിയുടെ പ്രവര്‍ത്തനം പ്രശസ്ത സാഹിത്യകാരന്‍ റിട്ട. പ്രൊഫ. എ.എം. വാസുദേവപിള്ള നിര്‍വ്വഹിക്കുകയുണ്ടായി. ഗ്രൂപ്പ് തിരിച്ച് കുട്ടികളെ ലൈബ്രറി ബുക്കുകള്‍ നല്‍കി അവയെ കുറിച്ച് കുറിപ്പ് എഴുതി വായിപ്പിക്കുക, എല്ലാ മാസത്തേയും മൂന്നാമത്തെ വെള്ളിയാഴ്ച കുട്ടികളുടെ കലാപ്രകടനങ്ങള്‍ നടത്തുന്നു. നാടന്‍പാട്ടു, കഥ പറച്ചില്, കവിതാ പാരായണം, കഥ എഴുത്ത് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. സബ്ജില്ലാമത്സരത്തില്‍ കഥ എഴുത്തിന് ഒന്നാം സ്ഥാനവും പുസ്തകാസ്വാദനത്തിന് രണ്ടാം സ്ഥാനവും ലഭിച്ചു. ജില്ലാ തല മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം ഈ ക്ലബ്ബിലെ കുരുന്നു പ്രതിഭകള്‍ക്കും ലഭിക്കുകയുണ്ടായി.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1983 - 86 കെ.എം. ശാന്തകുമാരി
1986 - 88 ബി.ശാന്തകുമാരി
1988 -89 കുഞ്ഞമ്മ ഉമ്മന്‍
1989 - 94 സാറാമ്മ ഫിലിപ്പ്
1994-1998 ജി.വിജയമ്മ
1998 - 2000 സരളമ്മ.കെ.കെ
2000- 03 കാര്‍ത്ത്യായനി അമ്മ
2003- 05 റ്റി.എസ്. രമാദേവി
2005 - 08 പി. പ്രസന്നകുമാരി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ലളിതാ പത്മിനി രാഗിണി - തിരുവിതാംകൂര്‍ സഹോദരിമാര്‍
  • ചിത്തരഞ്ജന്‍ നായര്‍ - ഐ.പി.എസ്
  • ഡോ.രാജഗോപാല്‍ - എം.ബി.ബി.എസ്
  • ഗോപകുമാര്‍ - ഐ.ഒ.എഫ്.എസ്
  • ബാഹുലേയന്‍ നായര്‍ - ഐ.പി.എസ്
  • പ്രൊഫ. ശ്രീകുമാരി - റിട്ട.പ്രിന്‍സിപ്പല്‍
  • കെ. രവീന്ദ്രന്‍ നായര്‍ - റിട്ട.പ്രിന്‍സിപ്പല്‍
  • ലക്ഷ്മി ബാഹുലേയന്‍ - ചീഫ് ബൊട്ടാനിസ്റ്റ് (റിട്ട.)

വഴികാട്ടി

<<googlemap version="0.9" lat="8.49385" lon="76.980472" zoom="15" width="350" height="350" selector="no" controls="large">cmghs poojappura 11.071469, 76.077017, 8.496354, 76.979699 cmghs poojappura 8.492237, 76.979055 </googlemap>


</googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.