ജി.യു.പി.എസ് അമരമ്പലം/ക്ലബ്ബുകൾ/ലാംഗ്വേജ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
10:15, 4 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jafaralimanchery (സംവാദം | സംഭാവനകൾ) ('==ഭാഷാ ക്ലബ്ബുകൾ== സ്കൂളിലെ ഭാഷാ ക്ലബ്ബുകളുടെ. ആഭിമുഖ്യത്തിൽ നിരവധി ആയ പ്രവർത്തനങ്ങൾ നടത്തി വരുന്നു. '''1.തേൻ തുള്ളി-മലയാളം ക്ലബ്.''' സ്കൂളിലെ മലയാളം ക്ലബ്ബിൻറെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഭാഷാ ക്ലബ്ബുകൾ

സ്കൂളിലെ ഭാഷാ ക്ലബ്ബുകളുടെ. ആഭിമുഖ്യത്തിൽ നിരവധി ആയ പ്രവർത്തനങ്ങൾ നടത്തി വരുന്നു.

1.തേൻ തുള്ളി-മലയാളം ക്ലബ്.

സ്കൂളിലെ മലയാളം ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് ,വായന വാരാചരണത്തിൻറെ ഭാഗമായി ഒരാഴ്ച നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ബഷീർ ദിനത്തോടനുബന്ധിച്ച് കഥാപാത്ര ആവിഷ്കാരം, ചിത്രരചന ,ക്വിസ് മത്സരം എന്നിവ നടത്തി.

2.അലിഫ്-അറബി ക്ലബ്. അറബി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ അറബി ഭാഷാ ദിനാചരണത്തിന് ഭാഗമായി അറബിക് കാലിഗ്രാഫി ,അറബി ഗാനം ,പോസ്റ്റർ നിർമ്മാണം, കൈയ്യെഴുത്ത് ,ഖുർആൻ പാരായണം തുടങ്ങി നിരവധി മത്സരങ്ങൾ സംഘടിപ്പിച്ചു. അറബി ഭാഷയുടെ പ്രാധാന്യം , കാലികപ്രസക്തി, ജോലി സാധ്യതകൾ എന്നിവയെക്കുറിച്ചുള്ള ഉള്ള അവബോധം കുട്ടികളിലേക്ക് എത്തിക്കുന്നതിന് വേണ്ടി ഒരു സെമിനാർ ദിനാചരണത്തിൻറെ ഭാഗമായി സംഘടിപ്പിച്ചു.

3.ഹലോ ഇംഗ്ലീഷ്-ഇംഗ്ലീഷ് ക്ലബ്ബ്.

ഹലോ ഇംഗ്ലീഷിൻറെ ഭാഗമായിട്ടുള്ള പ്രവർത്തനങ്ങൾ ഓൺലൈനായി കുട്ടികളിൽ എത്തിച്ചു.

4.ഹിന്ദി ക്ലബ്ബ്.

ഹിന്ദി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 14 ദേശീയ ഹിന്ദി ദിനത്തിൽ വിവിധ മത്സര ഇനങ്ങൾ സംഘടിപ്പിച്ചു. ഹിന്ദി ഭാഷയോടുള്ള താല്പര്യം വർധിപ്പിക്കുന്നതിനു വേണ്ടി ഹിന്ദി അക്ഷര വൃക്ഷ നിർമ്മാണം , പോസ്റ്റർ നിർമ്മാണം, ദേശഭക്തിഗാന മത്സരം, പദ്യംചൊല്ലൽ എന്നിവ സംഘടിപ്പിച്ചു. വിദ്യാർഥികൾ വളരെയധികം താൽപര്യപൂർവം പ്രവർത്തനങ്ങളിൽ എല്ലാം പങ്കാളികളാവുകയും നിരവധിയായ സമ്മാനങ്ങൾ നേടുകയും ചെയ്തു.