എസ്.കെ.വി.എച്ച്.എസ്. കടമ്പാട്ടുകോണം/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്
ഫ്രീഡംഫെസ്റ്റ് 2023
കേരളത്തിലെ അക്കാഡമീഷ്യൻമാരും പ്രാക്ടീഷണർമാരും വിദ്യാർത്ഥികളും ഒത്തുചേരുന്ന 4 ദിവസത്തെ ഇവന്റ്. സംസ്ഥാനത്തിന്റെ തൊഴിൽ സൃഷ്ടി, സാമൂഹിക പുരോഗതി എന്നിവയെക്കുറിച്ചുള്ള പുതിയ ഉൾക്കാഴ്ചകൾക്കായി ഒന്നിലധികം പ്രവർത്തനങ്ങൾ.ഇന്ത്യക്കകത്തും പുറത്തുമുള്ള നോബൽ സമ്മാന ജേതാക്കൾ ഉൾപ്പെടെ ഓരോ വിഷയത്തിലും പ്രശസ്തരായ വിദഗ്ധർ പങ്കെടുക്കുന്നു.
ഓഗസ്റ്റ് 12 മുതൽ 15 വരെ നടന്ന ഫ്രീഡം ഫെസ്റ്റിൽ നമ്മുടെ എട്ടാം ക്ലാസ് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു..പുതിയൊരു അനുഭവമായി മാറിയ ഫ്രീഡം ഫെസ്റ്റിൽ മുൻ മന്ത്രി ശ്രീ.തോമസ് ഐസക് സർനെ കണ്ടത് കുട്ടികൾക്ക് മറക്കാനാകാത്ത അനുഭവമായി.ഒരോസ്റ്റാളുകളും വ്യത്യസ്‌തതകളയിരുന്നു.
ആഗസ്റ്റ് 9 നു പ്രേത്യക സ്കൂൾ അസംബ്ലി സംഘടിപ്പിക്കുകയും ഫ്രീഡം ഫെസ്റ്റ് സന്ദേശം വായിക്കുകയും ചെയ്തു.ഫ്രീഡം ഫെസ്റ്റിനോട് അനുബന്ധിച്ചു സ്കൂൾ തല പ്രവർത്തനമായ ഐ ടി കോർണർ രൂപീകരിച്ചു .
ഡാൻസിങ് ലൈറ്റ്,ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്,സിഗ്നൽ ലൈറ്റ് ,സെൻസർ ഉപയോഗിച്ചുള്ള മറ്റു പ്രവർത്തനങ്ങൾ എന്നിവ കുട്ടികൾ ചെയ്യുകയും സ്കൂൾ തല എക്സിബിഷൻ സംഘടിപ്പിക്കുകയും ചെയ്തു. റോബോട്ടിക് ഉപകരണങ്ങളുടെ പ്രദർശനം ആഗസ്റ്റ് 10 ,വ്യാഴാഴ്ച ഐ.ടി ലാബിൽ വച്ച് നടത്തുകയുണ്ടായി.
ഫ്രീഡം ഫെസ്റ്റിൽ ഉണ്ടായിരുന്നു.
തുടർന്ന് നടത്തിയ പോസ്റ്റർ നിർമാണ മത്സരത്തിൽ കുട്ടികൾ പങ്കെടുത്തു .