ജി.എച്ച്. എസ്.എസ്. ഇരിമ്പിളിയം/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ആസാദീ കാ അമൃത് മഹോത്സവ് - സമാപനം
- കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് 'മേരി മാട്ടി മേരാ ദേശ്, എന്റെ മണ്ണ് എന്റെ രാജ്യം" പരിപാടിക്ക് വേദി ആക്കാൻ ജി എച് എസ് എസ് ഇരിമ്പിളിയം സ്കൂൾ ആണ് തിരഞ്ഞെടുത്തിരിക്കുന്നത്..... ശനിയാഴ്ച നടക്കുന്ന " മേരി മാട്ടി മേരാ ദേശ്, എന്റെ മണ്ണ് എന്റെ രാജ്യം" ക്യാമ്പയിന്റെ കുറ്റിപ്പുറം ബ്ലോക്ക് തല പരിപാടി യിൽ നമ്മുടെ സ്കൂളിലെ NSS.. SCOUT & GUIDE... SPC... JRC... NGC... LITTLE KITE അംഗങ്ങളാണ് പങ്കെടുത്തത് . വലിയകുന്നു ജംഗ്ഷനിൽ നിന്ന് ജനപ്രതിനിധി കളുടെ സാന്നിധ്യത്തിൽ രാവിലെ 8.30ആരംഭിക്കുന്ന ഘോഷയാത്ര യിൽ നമ്മുടെ കുട്ടികളും അധ്യാപകരും പങ്കെടുക്കേണ്ടതുണ്ട്.. തുടർന്ന് ഓഡിറ്റോറിയത്തിൽ വച്ച് പൊതുയോഗവും CULTURAL പരിപാടികളും നടക്കും..റിഫ്രഷ്മെന്റ്,മറ്റു അറേഞ്ച്മെന്റ് കൾ എല്ലാം നെഹ്‌റു യുവകേന്ദ്ര കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ ആണ്....
motivation class
- 2022-23 SSLC കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ് നൽകി
പൂർവ്വവിദ്യാർത്ഥി സംഗമം
ജി. എച്,. എസ്. എസ് ഇരിമ്പിളിയം സ്കൂളിൽ സേവനമനുഷ്ഠിച്ച അധ്യാപകരെ അനുമോദിച്ചു സ്നേഹസംഗമം നടത്തി. സംഗീത പരിപാടിയും ഉണ്ടായിരുന്നു
പെൺകുട്ടികൾക്ക് സ്വയം പ്രതിരോധപരിശീലന പരിപാടി
27/11/2023:സമഗ്ര ശിക്ഷ കേരളം, ബി ആർ സി കുറ്റിപ്പുറം ,2023 -24 ജെന്റർ &ഇക്വിറ്റി ,സർക്കാർ സ്കൂളുകളിലെ പെൺകുട്ടികൾക്ക് സ്വയം പ്രതിരോധപരിശീലന പരിപാടി നടപ്പിലാക്കി
സെക്കൻഡറി (8 മുതൽ 12 വരെ) ക്ലാസുകളിലെ പെൺകുട്ടികൾക്കാണ് പരിശീലനം നടത്തിയത് പരിശീലകരുടെ ലഭ്യതക്കനുസരിച്ച് നമ്മുടെ സ്കൂളിൽ തായ്‌ക്കോണ്ടോയിലാണ് പരിശീലനം നൽകിയത് . 3.സ്പോർട്സ് കൗൺസിലിൽ നിന്നും ലഭ്യമാക്കുന്ന പാനലിൽ ഉൾപ്പെട്ടവർക്കും , സർക്കാർ സർവീസുകളിലെ വിവിധ വകുപ്പുകളിൽ നിന്നും വിരമിച്ച് ഇത്തരം ഇനങ്ങളിൽ പ്രാവീണ്യം ഉള്ളവർക്കും മുൻഗണന നൽകാവുന്നതാണ്. പ്രാദേശിക തലത്തിൽ പരിശീലകരെ കണ്ടെത്താവുന്നതാണ്. പരിശീലകരുടെ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ കോപ്പി വാങ്ങി സൂക്ഷിക്കേണ്ടതാണ്. 4.പദ്ധതി നടപ്പിലാക്കാനുള്ള ആകെത്തുക ഒരു വിദ്യാലയത്തിന് 5000 രൂപ അംഗീകരിച്ചു നൽകിയിട്ടുണ്ട്. 5.പരിശീലനം 12 മണിക്കൂറിൽ കുറയാൻ പാടുള്ളതല്ല. 6.ഒരു സ്കൂളിന് അനുവദിക്കപ്പെട്ട തുക പരിശീലകനുള്ള ഹോണറേറിയത്തിനും , കുട്ടികളുടെ റിഫ്രഷ്മെന്റിനും ഉപയോഗിക്കാവുന്നതാണ്. പ്രസ്തുത തുകയിൽ നിന്നും റിഫ്രഷ്മെന്റിന് ആവശ്യമായി വരുന്ന തുക തികയാതെ വരുന്ന സാഹചര്യം ഉണ്ടെങ്കിൽ പിടിഎ / എസ് എം സി / എസ് എം ഡി സി / എൽ എസ് ജി എന്നിവരുടെ സഹകരണത്തോടെ അതത് സ്കൂളുകൾക്ക് കണ്ടെത്താവുന്നതാണ്. 7.പ്രവർത്തി ദിവസങ്ങളിൽ വൈകുന്നേരം ഒരു മണിക്കൂർ പരിശീലനത്തിനായി ഉപയോഗിക്കേണ്ടതാണ് 8.വനിതാ പരിശീലകർ ലഭ്യമാവുകയാണെങ്കിൽ അവർക്ക് മുൻഗണന നൽകാവുന്നതാണ്. 9.പരിശീലന സമയത്ത് ഒരു അധ്യാപിക / മദർ പി ടി എ അംഗം എന്നിവരുടെ സാന്നിധ്യം ഉറപ്പുവരുത്തേണ്ടതാണ് 10.ഒരു ബാച്ചിൽ 35 ൽ കുറയാത്ത കുട്ടികൾക്ക് പരിശീലനം ഉറപ്പുവരുത്തേണ്ടതാണ്. 11.കുട്ടികളുടെ രക്ഷിതാക്കളിൽ നിന്നും സമ്മതപത്രം വാങ്ങി സൂക്ഷിക്കേണ്ടതാണ്. 12.പരിശീലനത്തിൽ പങ്കെടുക്കുന്ന കുട്ടികൾ, ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ട്രെയിനർ ,അധ്യാപിക എന്നിവരുടെ ഹാജർ രേഖപ്പെടുത്തേണ്ടതാണ്. 13.പരിശീലന പരിപാടി നവംബർ മൂന്നാം വാരത്തോടെ പൂർത്തിയാക്കേണ്ടതുമാണ്. 14 .പരിശീലനത്തിന്റെ വരവ് ചെലവ് കണക്കുകൾ ഓഡിറ്റിന് വിധേയമാക്കേണ്ടതാണ്. 15.പരിശീലനത്തിന്റെ വിശദാംശങ്ങൾ, അറ്റൻഡൻസ് രജിസ്റ്റർ, ഫോട്ടോ , റിപ്പോർട്ട് എന്നിവ റിപ്പോർട്ടിൽ ഉൾക്കൊള്ളിക്കേണ്ടതാണ് |