പിണറായി ജി.വി ബേസിക് യു.പി.എസ്/ക്ലബ്ബുകൾ/വിദ്യാരംഗം കലാ സാഹിത്യ വേദി ക്ലബ്ബ്/2023-24
19/6/2023 വായനാദിന ഗാനം കുട്ടികളെ കേൾപ്പിച്ചുകൊണ്ട് ഈ അധ്യാന വർഷത്തിലെ വിദ്യാരംഗം പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.പി എൻ പണിക്കർ അനുസ്മരണം പ്രഭാഷണം, ക്ലാസ് മുറികളിൽ ലൈബ്രറിഒരുക്കൽ, പുസ്തക പ്രദർശനം എന്നിവ നടത്തി.
വായന മാസാചരണത്തോടനുബന്ധിച്ച് ചിത്രരചന, കവിതാരചന, കഥാരചന, അഭിനയം, പുസ്തകാസ്വാദനംഎന്നിവയിൽ മത്സരം നടത്തുകയുംമികച്ച വിദ്യാർഥികളെ കണ്ടെത്തുകയും ചെയ്തു.
രക്ഷിതാക്കളിൽ വായന താൽപര്യം വളർത്തുക എന്ന ലക്ഷ്യത്തോടെ "അമ്മ വായന" പരിപാടിക്ക് തുടക്കം കുറിക്കുകയും കുട്ടികളുടെ കൈവശം രക്ഷിതാക്കൾക്ക് പുസ്തകം നൽകുകയും ചെയ്തു.
വായന മാസാചരണം ശ്രീ രജു മാങ്ങാട്ടിടം ( തിയേറ്റർ ആർട്ടിസ്റ്റ്)
ഉദ്ഘാടനം ചെയ്തു.കുട്ടികൾ തന്നെ തയ്യാറാക്കിയ ക്ലാസ് തല പതിപ്പ് പ്രകാശനം ചെയ്തു.
ബഷീർ ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ സ്കിറ്റ് (പാത്തുമ്മയുടെ ആട്) അവതരിപ്പിച്ചു.
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സർഗോത്സവം പരിപാടിയിൽ കുട്ടികളെ പങ്കെടുപ്പിച്ചു.ചിത്രരചനയിൽ ഫാത്തിമ സിയ ജില്ലാ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.