പിണറായി ജി.വി ബേസിക് യു.പി.എസ്/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവേശനോത്സവം

1/6/2023 വ്യാഴാഴ്ച പ്രവേശനോത്സവം വളരെ വിപുലമായി നടത്തി. സ്കൂളും പരിസരവും അലങ്കരിച്ചു.സംസ്ഥാന തല ഉദ്ഘാടനം ലൈവായി കാണിച്ചു.  പി ടി എ പ്രസിഡൻറ് ശ്രീ സജേഷ് സ്വാഗത ഭാഷണം നടത്തി. പിണറായി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. പി വി വേണുഗോപാലൻ അധ്യക്ഷ സ്ഥാനം അലങ്കരിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ രവീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.വിശിഷ്ടാതിഥികളായി മുൻ ഉപജില്ലാ ഓഫീസർ ശ്രീ വി ഗീത ടീച്ചർ, പൂർവ്വ വിദ്യാർത്ഥി Dr.നിലിമ എന്നിവർ പങ്കെടുത്തു.മുഴുവൻ കുട്ടികൾക്കും സൗജന്യ പാഠപുസ്തകം വിതരണം ചെയ്തു.എൽകെജി യുകെജി ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു.ഡയറ്റ് ശ്രീമതി അനുപമ ബാലകൃഷ്ണൻ ,ബിപിസി ശ്രീ ജലചന്ദ്രൻ മാസ്റ്റർ,പ്രസിഡൻറ് ശ്രീമതി നീതു,മാനേജർ ആർ ശ്രീകാന്ത് എന്നിവർ ആശംസ പ്രസംഗം നടത്തി.എച്ച് എം ശ്രീമതി ടി എൻ റീന ടീച്ചർ നന്ദി രേഖപ്പെടുത്തി.

ലോക പരിസ്ഥിതിദിനം

ജൂൺ 5 ലോകപരിസ്ഥിതി ദിനത്തിൻറെ ഭാഗമായി രാവിലെ 9 മണി മുതൽ പരിസ്ഥിതി ദിന ഗാനം മൈക്കിലൂടെ കുട്ടികളെ കേൾപ്പിച്ചു.തുടർന്ന് പ്രത്യേക അസംബ്ലി ചേർന്ന് ബഹുമാനപ്പെട്ട എച്ച് എം ടി എൻ റീന ടീച്ചർ പരിസ്ഥിതി ദിന സന്ദേശം കുട്ടികൾക്ക് പറഞ്ഞുകൊടുത്തു.തുറന്ന് സയൻസ് ക്ലബ് കൺവീനർ ശ്രീമതി ടീച്ചർ ചുമർ പത്രിക പ്രദർശിപ്പിച്ചു.ശാസ്ത്ര അധ്യാപികയായ ശ്രീമതി ദീപ ടീച്ചർ സന്ദേശം കുട്ടികൾക്ക് അസംബ്ലിയിൽ വിശദീകരിച്ചു നൽകി.ക്ലാസ് തല പതിപ്പ് ചുമർ ചാർട്ട് എന്നിവ അസംബ്ലിയിൽ പ്രദർശിപ്പിച്ചു.സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നട്ടു.

അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനം

ജൂൺ 12 അന്താരാഷ്ട്ര ബാലാവലാ വിരുദ്ധ ദിനത്തിന്റെ ഭാഗമായി അസംബ്ലി ചേർന്നു.അസംബ്ലിയിൽ ബാലവേല വിരുദ്ധ ദിന മുദ്രാവാക്യവും പ്രതിജ്ഞയും പ്രധാന അധ്യാപിക ശ്രീമതി ടി എൻ റീന ടീച്ചർ ചൊല്ലിക്കൊടുക്കുകയും വിദ്യാർത്ഥികളും അധ്യാപകരും പ്രതിജ്ഞ ഏറ്റു പറയുകയും ചെയ്തു.ശരണബാല്യം പദ്ധതി എന്താണെന്ന് ലക്ഷ്യങ്ങളെക്കുറിച്ചും ടീച്ചർ വിശദീകരിച്ചു.ബാലവേല ചെയ്യുന്നതിലൂടെ കുട്ടികളുടെ മാനസികവും ശാരീരികവും മായ ഉല്ലാസത്തെ തടസ്സപ്പെടുകയും അവരുടെ അവകാശങ്ങൾ ഇല്ലാതാക്കുകയും ചെയ്യുകയാണെന്ന് എന്നതിനെക്കുറിച്ച്ശ്രീമതി സബിന ടീച്ചർ സംസാരിച്ചു.