പിണറായി ജി.വി ബേസിക് യു.പി.എസ്/ക്ലബ്ബുകൾ/സംസ്കൃതംക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
10:44, 30 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14366 (സംവാദം | സംഭാവനകൾ) ('ജൂൺ ആദ്യവാരം തന്നെ സ്കൂൾ സംസ്കൃതം ക്ലബ്ബിന്റെ ഉദ്ഘാടനം ഓൺലൈനായി പ്രധാനാധ്യാപിക ശ്രീമതി ടി.എൻ റീന ടീച്ചർ നിർവ്വഹിച്ചു.  പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജൂൺ ആദ്യവാരം തന്നെ സ്കൂൾ സംസ്കൃതം ക്ലബ്ബിന്റെ ഉദ്ഘാടനം ഓൺലൈനായി പ്രധാനാധ്യാപിക ശ്രീമതി ടി.എൻ റീന ടീച്ചർ നിർവ്വഹിച്ചു.  പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ നിർമിച്ചു. വായനാ പക്ഷാചരണത്തിൽ യു.പി ക്ലാസിലെ വിദ്യാർഥികൾക്കായി ഓൺലൈൻ വായനാ മത്സരം നടത്തി. രാമായണ മാസാചരണത്തോടനുബന്ധിച്ച് രാമായണ കഥ എല്ലാ ദിവസവും ഗ്രൂപ്പിൽ Share ചെയ്തു. Online രാമായണ പാരായണ മത്സരം, രാമായണ ക്വിസ് എന്നിവ നടത്തിയിട്ടുണ്ട്. വിജയികളെ സബ്ജില്ലാ മത്സരത്തിൽ പങ്കെടുപ്പിച്ചു. സബ്ജില്ല രാമായണ പാരായണ മത്സരത്തിൽ ഹരിചന്ദന. സി.എച്ച് രണ്ടാം സ്ഥാനം കരസ്ഥമാക്കി. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ദേശഭക്തിഗാനം, വന്ദേമാതരം, പോസ്റ്റർ രചന എന്നിവ നടത്തിയിട്ടുണ്ട്. ഓണാംശംസാകാർഡ് നിർമിച്ചു. സംസ്കൃത ദിനത്തിൽ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞു കൊടുക്കുകയും സംസ്കൃത ദിനപ്രതിജ്ഞ ചിത്രരചന, പോസ്റ്റർ രചന, ഗാനാലാപനം, പരിസരം സംബന്ധിച്ച വസ്തുക്കളുടെ നാമകഥനം എന്നിവ നടത്തി. അധ്യാപക ദിനത്തിൽ ഡിജിറ്റൽ ആശംസാ കാർഡ് നിർമാണം നടത്തി. ഗാന്ധിജയന്തിദിനത്തിൽ പോസ്റ്റർ രചന, ദേശഭക്തി ഗാനം എന്നിവ ഓൺലൈനായി അവതരിപ്പിച്ചു. ശിശുദിനത്തിൽ പോസ്റ്റർ രചന നടത്തി. online സ്കൂൾ കലോത്സവം നടത്തി വിജയികളെ സബ്ജില്ല സപര്യ സംസ്കൃതോത്സവത്തിൽ പങ്കെടുപ്പിച്ചു. മികച്ച വിജയം കരസ്ഥമാക്കി. പുതുവത്സരാശംസാ കാർഡ് നിർമിച്ചിട്ടുണ്ട്. 1 മുതൽ 7 വരെ ക്ലാസുകളിലെ തെരഞ്ഞെടുത്ത 2 വീതം കുട്ടികൾക്ക് സ്കോളർഷിപ്പ്‌പരീക്ഷാ പരിശീലനം നൽകി. സബ്ജില്ല സ്കോളർഷിപ്പ് പരീക്ഷയിൽ പങ്കെടുപ്പിച്ചു.

സയൻസ് ക്ലബ്ബ്