രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/പ്രവർത്തനങ്ങൾ/2023-2024 വർഷത്തെ പ്രവര്ത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
19:23, 29 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14028 (സംവാദം | സംഭാവനകൾ) ('മില്ലറ്റ് ഫെസ്റ്റ് (ഒക്ടോബർ 6 2003) ചെറുധാന്യങ്ങളുടെ അന്താരാഷ്ട്ര വർഷം ആചരിക്കുന്നതിന്റെ ഭാഗമായി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ പ്രഭാത ഭക്ഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മില്ലറ്റ് ഫെസ്റ്റ് (ഒക്ടോബർ 6 2003)

ചെറുധാന്യങ്ങളുടെ അന്താരാഷ്ട്ര വർഷം ആചരിക്കുന്നതിന്റെ ഭാഗമായി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിൽ പ്രഭാത ഭക്ഷണമേള സംഘടിപ്പിച്ചു. സുരക്ഷിത ഭക്ഷണം വിദ്യാർഥികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റും , പരിസ്ഥിതി ക്ലബ്ബും ചേർന്നാണ് പ്രസ്തുത പരിപാടി സംഘടിപ്പിച്ചത്. മുത്താറി, തിന, ചാമ തുടങ്ങിയ ചെറുധാന്യങ്ങൾ ഉപയോഗിച്ച് വിദ്യാർഥികൾ തയ്യാറാക്കിയ വൈവിധ്യമാർന്ന വിഭവങ്ങൾ മേളയിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റി.  അയെൺ, കാൽസ്യം, നാരുകൾ എന്നിവ ധാരാളമായടങ്ങിയ ചെറുധാന്യങ്ങൾ കൊണ്ട് തയ്യാറാക്കിയ വിഭവങ്ങൾ വിദ്യാർഥികൾ മേളയിൽ കൊണ്ടുവരുകയും പരസ്പരം പങ്കിടുകയും ചെയ്തു. സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് രാജീവൻ ഒതയോത്ത് ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹെഡ്മാസ്റ്റർ സി. പി. സുധീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ      കെ അനിൽകുമാർ  ഡെപ്യൂട്ടി എച്ച്. എം. ഷാജിൽ ടി. കെ., സ്റ്റാഫ്‌ സെക്രട്ടറി പി.വിജിത്ത് , എസ്. ആർ. ജി.കൺവീനർ കെ.പി.സുലീഷ് , എ. എസ്. ഐ. രാജേഷ് എന്നിവർ ആശംസ അറിയിച്ചു. കെ. എം. ഉണ്ണി ചടങ്ങിൽ സ്വാഗതവും അജേഷ് വി. വി. നന്ദിയും അറിയിച്ചു.