ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/സോഷ്യൽ സർവ്വീസ് സ്കീം/ആർട് ഗ്യാലറി കാണാൻ

Schoolwiki സംരംഭത്തിൽ നിന്ന്
10:44, 29 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nemomups (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആനന്ദ കലാകേന്ദ്രം

കാഞ്ഞിരംകുളത്തെ വിൻസെന്റ് മാഷിന്റെ ആനന്ദ കലാകേന്ദ്രത്തിലെ ആർട് ഗ്യാലറി ഒരു അത്ഭുത കാഴ്ചയാണ്. 15 സെന്റിലൊരുക്കിയ കാഴ്ചകൾ ഒരു അഡാർ അനുഭവമാണ് നമുക്ക് സമ്മാനിക്കുന്നത്. ചിത്രങ്ങളും ശില്പങ്ങളും കൊണ്ട് മാത്രമൊരു വീട്. അടുക്കളയും കിടപ്പുമുറിയും വരാന്തകളും ലിവിംഗ് സ്പെയ്സുമെല്ലാം ശില്പങ്ങളും ചിത്രങ്ങളും കൊണ്ട് നിറച്ചിരിക്കുന്നു. പരിസരമാകെ ഓർക്കിഡും ആന്തൂറിയവും അപൂർവയിനം സസ്യങ്ങളും മനോഹരമായി പരിപാലിക്കപ്പെട്ടിരിക്കുന്നു. ശില്പശാലകളുടെ ഭാഗമായി കുട്ടികൾ വരച്ച വർണാഭമായ ചിത്രങ്ങൾ കൊണ്ട് വീടിന്റെ ചുവരുകൾ നിറച്ചിരിക്കുന്നു. സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ദ്വിദിന സഹവാസ ക്യാമ്പിന്റെ ഭാഗമായായി 40 കുട്ടികളായിരുന്നു , 2023 സെപ്തം 24 ന് ആർട്ട് ഗ്യാലറി സന്ദർശിച്ചത്. നെയ്യാറ്റിൻകര നഗരസഭാ കായിക- വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ഡോ.എം.എ സാദത്ത്, ഗിരീഷ് പരുത്തി മഠം എന്നിവരും ഒപ്പം ചേർന്നു.