എസ് എൻ എൽ പി എസ് കാക്കാണിക്കര/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ശിശുദിന റാലി

കാക്കാണിക്കര SN LP സ്കൂളിന്റെ ആഭിമുഖ്യത്തിൽ നവംബർ 14ന് വട്ടക്കരിക്കകം ജംഗ്ഷനിൽ സംഘടിപ്പിച്ച "കിലുക്കം" ശിശുദിന റാലിക്ക് പ്രദേശവാസികൾ ഉജ്വല സ്വീകരണം നൽകി. നെഹ്‌റു വേഷധാരികളായ കുട്ടികളോടൊപ്പം തനിമയാർന്ന വിവിധ വേഷങ്ങളും കലാരൂപങ്ങളും കുട്ടികളുടെ ബാൻഡ്‌മേളവും അണിനിരന്ന ഘോഷയാത്രയിൽ വിദ്യാർത്ഥികളും അധ്യാപകരും രക്ഷകർത്താക്കളും നാട്ടുകാരും അണിനിരന്നു. പാങ്ങോട് ഗ്രാമപഞ്ചായത്ത്‌ അംഗം ശ്രീ. ചക്കമല ഷാനവാസ്‌ റാലി ഉദ്ഘാടനം ചെയ്തു. പ്രസ്തുത ചടങ്ങിൽ വെച്ച് ഹരിതകർമ്മ സേനാ അംഗങ്ങളെ ആദരിച്ചു.ഇന്ത്യയുടെ ഐക്യവും സമാധാനവും ഐശ്വര്യവും ഊട്ടിയുറപ്പിക്കുമെന്ന പ്രതിജ്ഞയോടെയാണ് ഘോഷയാത്ര അവസാനിച്ചത്. ഹെഡ്മിസ്ട്രെസ് Y. സൂസമ്മ, S. M. C ചെയർമാൻ വട്ടക്കരിക്കകം ഷാനവാസ്‌ അദ്ധ്യാപകരായ S.നാരായണൻ കുട്ടി, M. നാഷിദ്, സെമിനാ ബീഗം. N, ബദരിയF. A, അമിത തിലക്, അൻസിലാ ബീവി. E, സുനിത. A, ഹസീന. H എന്നിവർ നേതൃത്വം നൽകി.

ശിശുദിന റാലിക്ക് എല്ലാവിധ പിന്തുണയും സഹായങ്ങളും സജ്ജീകരണങ്ങളും ഒരുക്കി കുട്ടികളെ സ്വീകരിക്കുകയും അവർക്ക് മധുരവും പാനീയങ്ങളും നൽകി വട്ടക്കരിക്കകം ജംഗ്ഷനിലെ വ്യാപാരി വ്യവസായി സുഹൃത്തുക്കൾ വിവിധ ട്രേഡ് യൂണിയൻ ഭാരവാഹികൾ,മത സാമൂഹിക സാംസ്കാരിക രാഷ്ട്രീയരംഗത്തെ വ്യക്തിത്വങ്ങൾ, നല്ലവരായ നാട്ടുകാരും സഹകരിച്ചു.


കേരളപ്പിറവി ദിനം

കാക്കാണിക്കര S. N   L. P. S  ന്റെ ആഭിമുഖ്യത്തിൽ നവംബർ 1ന് ജവഹർ കോളനി ജംഗ്ഷനിൽ സംഘടിപ്പിച്ച "കേരളീയം"വിളംബര ഘോഷയാത്ര ഏറെ ജന ശ്രദ്ധ നേടി. കേരള തനിമയാർന്ന വിവിധ വേഷങ്ങളും കലാരൂപങ്ങളും കുട്ടികളുടെ ബാൻഡ്‌മേളവും അണിനിരന്നഘോഷയാത്രയിൽ വിദ്യാർത്ഥികളും അധ്യാപകരും രക്ഷകർത്താക്കളും അണിനിരന്നു. കേരളത്തിന്റെ ഐക്യവും സമാധാനവും ഐശ്വര്യവും ഊട്ടിയുറപ്പിക്കുമെന്ന പ്രതിജ്ഞയോടെയാണ് ഘോഷയാത്ര അവസാനിച്ചത്. ഹെഡ്മിസ്ട്രെസ് Y. സൂസമ്മ, സ്കൂൾ PTA അംഗങ്ങൾ,സ്കൂൾ വികസന സമിതി ചെയർമാൻ വട്ടക്കരിക്കകം ഷാനവാസ്‌ അദ്ധ്യാപകരായ S.നാരായണൻ കുട്ടി, M. നാഷിദ്, സെമിനാബീഗം. N , അമിത തിലക്, അൻസിലാ ബീവി. E, സുനിത. A, പ്രവീണ, ഹസീന. Hഎന്നിവർ നേതൃത്വം നൽകി.

കില പരിശീലന പരിപാടി

കാക്കാണിക്കര SN LP സ്കൂളിൽ സ്കൂൾ കാർഷിക ക്ലബ്ബിന്റെയും കില (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ) യുടെയും നേതൃത്വത്തിൽ മഹിളാ കിസാൻ സശാക്തീകരൺ പരിയോജന (MKSP) വിദ്യാലയ മുറ്റത്ത് ജീവാണുവള പരിശീലനവും ജൈവ കൃഷി വ്യാപനവും പദ്ധതിയുടെ ഭാഗമായി സ്കൂളിൽ ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. കുട്ടികളുടെ ഉച്ചഭക്ഷണത്തിന് ആവശ്യമായ പച്ചക്കറികൾ സ്കൂളിൽ തന്നെ കൃഷി ചെയ്യുക എന്ന ഉദ്ദേശത്തോടൊപ്പം വിഷരഹിത പച്ചക്കറി കുട്ടികൾക്ക് കൊടുക്കുക എന്ന നിലയ്ക്കാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയ്ക്ക് കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ജൈവ കൃഷി പരിശീലനവും പച്ചക്കറി തൈകൾ നടുന്ന രീതികളെക്കുറിച്ചും MKSP യുടെ കോ ഓർഡിനേറ്റർ ക്ലാസെടുക്കുകയും പച്ചക്കറി തൈകൾ നടുകയും ചെയ്തു.തുടർ പ്രവർത്തനമെന്ന നിലയിൽ സ്കൂൾ വളപ്പിൽ തരിശായി കിടക്കുന്ന 10 സെന്റ് സ്ഥലത്ത് പൂർണ്ണമായും പച്ചക്കറികൃഷി ചെയ്യുവാനും കൂടാതെ ഡ്രിപ്പ് ഇറിഗേഷൻ നടപ്പിലാക്കുവാനും തീരുമാനിച്ചു...

വാർഡ് മെമ്പർ ശ്രീ. ദിലീപ് കുമാർ പദ്ധതി ഉദ്ഘാടനം ചെയ്തു. MKSP കോ ഓർഡിനേറ്റർ ശ്രീമതി. രജിത ചന്ദ്രൻ , സ്കൂൾ മാനേജർ എസ് എസ് അനീഷ്, PTA പ്രസിഡന്റ് J ഷാജഹാൻ, സ്കൂൾ വികസന സമിതി അംഗങ്ങളായ വട്ടക്കരിക്കകം ഷാനവാസ്, സുദർശനൻ, ഗോപി, ജ്വാല ഗ്രന്ഥശാല സെക്രട്ടറി അനീഷ്, അധ്യാപകരായ S നാരായണൻകുട്ടി, സെമീന ബീഗം, ബദ്‌രിയ, അൻസില, രക്ഷിതാക്കൾ , വിദ്യാർത്ഥികൾ, എന്നിവർ പങ്കെടുത്തു.

ഗാന്ധിജയന്തി ദിനം

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കാക്കാണിക്കര എസ്.എൻ എൽ.പി.എസ് ഗാന്ധിദർശൻ ക്ലബ്ബും "നല്ല പാഠ"വും സംയുക്തമായി ഭരതന്നൂർ അംബേദ്കർ കോളനിയിൽ സംഘടിപ്പിച്ച സന്നദ്ധ സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പാങ്ങോട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.ലളിതകുമാരി നിർവഹിച്ചു. പ്രദേശത്തുള്ള ഹരിത കർമ്മ സേനാംഗങ്ങളെ ആദരിക്കുകയും പൊതുക്കിണറും പരിസരവും വൃത്തിയാക്കുകയും ചെയ്തു.സ്കൂളിലെ ഗാന്ധിദർശൻ ക്ലബ്ബ് പ്രവർത്തകർ ലോഷൻ നിർമാണത്തെക്കുറിച്ച് ക്ലാസ്സെടുക്കുകയും പ്രദേശവാസികൾക്ക് ലോഷൻ നിർമ്മിച്ചു നൽകുകയും ചെയ്തു. കിടപ്പുരോഗികളുടെ വീടുകളിൽ നേരിട്ടെത്തിയ കുട്ടികളും അധ്യാപകരും രോഗികൾക്ക് തലയണ,ബെഡ്ഷീറ്റ്,ലോഷൻ എന്നിവ നൽകി. രോഗികളുടെ വീടിന്റെ ശോചനീയാവസ്ഥ നേരിൽ കണ്ട കുട്ടികൾ അടിയന്തിരമായ ഇടപെടലുകൾ വേണമെന്ന് ആവശ്യവുമായി പഞ്ചായത്ത് മെമ്പറെ കാണുകയും കുട്ടികളുടെ ആവശ്യം പഞ്ചായത്ത്‌ മെമ്പർ സ്നേഹപൂർവ്വം പരിഗണിക്കുകയും ചെയ്തു .കുട്ടികളും അധ്യാപകരും രക്ഷകർത്താക്കളും നാട്ടുകാരും ഒരുമിച്ച് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.പൊതുയോഗത്തിന് ഹെഡ്മിസ്ട്രസ് വൈ.സൂസമ്മ സ്വാഗതം ആശംസിച്ചു. സ്കൂൾ മാനേജർ എസ്.എസ്.അനീഷ്, പി.ടി.എ പ്രസിഡന്റ് ഷാജഹാൻ. ജെ, വികസന സമിതി ചെയർമാൻ വട്ടക്കരിക്കകം ഷാനവാസ്,ഷിയാസ് അധ്യാപകരായ എസ്.നാരായണൻകുട്ടി ,എം നാഷിദ്, സെമിനാബീഗം,പ്രവീണ ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം