'പട്ടം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിലെ 2023 -24 അധ്യയന വർഷത്തിലെ പ്രവേശനോത്സവം.'കട്ടികൂട്ടിയ എഴുത്ത്'

ജൂൺ 1 രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട എം.എസ്. സി കറസ്പോണ്ടൻസ് മോൺ. വർക്കി ആറ്റുപുറത്ത് അധ്യക്ഷതയിൽ പ്രവേശനോത്സവം നടത്തപ്പെട്ടു.ജൂബിലി ഓഡിറ്റോറിയത്തിൽ കൂടിയ യോഗത്തിൽ പ്രിൻസിപ്പൽ ബഹുമാനപ്പെട്ട  നെൽസൺ വലിയവീട്ടിൽ അച്ചൻ സ്വാഗതമാശംസിച്ചു ബഹുമാനപ്പെട്ട എം.എൽ.എ വി.കെ.പ്രശാന്ത് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു യോഗത്തിൽ നമ്മുടെ പൂർവവിദ്യാർത്ഥിയായ സിവിൽ സർവീസ് റാങ്ക് ഹോൾഡർ കുമാരി അഖില.ബി.എസിനെ ആദരിച്ചു. ബഹുമാനപ്പെട്ട വൈസ് പ്രിൻസിപ്പാൾ ശ്രീമതി.റാണി എം അലക്സ് ടീച്ചറിന്റെ  നന്ദി പ്രകാശനത്തോടെ യോഗം പിരിഞ്ഞു.


ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനം ആചരിച്ചു മുൻ എംപി ഡോക്ടർ സീമ പി മുഖ്യാതിഥി ആയിരുന്നു


ജൂൺ 6 മുതൽ 9 വരെയുള്ള ദിവസങ്ങളിൽ അഞ്ചു മുതൽ 12 വരെയുള്ള വിദ്യാർത്ഥികൾക്കായി ശ്രീ സുനിൽ രാജന്റെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസ് നടത്തപ്പെട്ടു. അതിനോടൊപ്പം 8 9 ക്ലാസിലെ വിദ്യാർത്ഥികൾക്ക് മെഡിക്കൽ കോളേജ് പോലീസിന് നേതൃത്വത്തിൽ ലഹരി ബോധവൽക്കരണവും നടത്തപ്പെട്ടു.

ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ശ്രീ ഷാജഹാന്റെ നേതൃത്വത്തിലാണ് ക്ലാസ് നടത്തപ്പെട്ടത്


എൻസിസി എസ് പി സി സ്കൂൾ യൂണിറ്റിനെ നേതൃത്വത്തിൽ ഇന്റർനാഷണൽ യോഗ ഡേ ആചരിച്ചു


ഫോർത്ത് വേവ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ 6 മുതൽ 12 വരെയുള്ള ക്ലാസിലെ കുട്ടികൾക്കായി ലഹരി ബോധവൽക്കരണം "വേണ്ട" നടത്തി


ദീർഘകാലം  സ്കൂളിന്റെ ഭാഗമായി പ്രവർത്തിച്ചുവരികയായിരുന്നു പട്ടം പോസ്റ്റ് ഓഫീസിലെ മുതിർന്ന പോസ്റ്റുമാൻ ശ്രീ ചന്ദ്രബാബുവിനെ അദ്ദേഹത്തിന്റെ റിട്ടയർ ചെയ്യുന്ന സമയമായതിനാൽ ബഹുമാനപ്പെട്ട പ്രിൻസിപ്പൽ നേതൃത്വത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു


ജൂലൈ മാസത്തെ പ്രവർത്തനങ്ങൾ


നാലാഞ്ചിറ സെന്റ് ജോൺസ് എച്ച് എസ് എസ് ൽ വച്ച് നടന്ന എൻഎസ്എസ് പ്രോഗ്രാമിൽ നമ്മുടെ സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് പങ്കെടുത്തു


മലയാള മനോരമ ദിനപത്രത്തിന്റെ നേതൃത്വത്തിൽ കുട്ടി സ്മാർട്ട് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ ശിവൻകുട്ടി നിർവഹിച്ചു


ഏഴാം ക്ലാസിലെ പെൺകുട്ടികൾ ഐഎസ്ആർഒ തുമ്പ സന്ദർശിച്ചു


മലയാളം ക്ലബ്ബ് വിദ്യാർത്ഥികൾ തിരുവനന്തപുരം പബ്ലിക് ലൈബ്രറി സന്ദർശിച്ചു


ഗ്രീൻ ചാനൽ കൺസൾട്ടൻസിയുടെ നേതൃത്വത്തിൽ കേരളകൗമുദിയുടെ എന്റെ കൗമുദിയുടെ ഉദ്ഘാടനം സിവിൽ സപ്ലൈസ് മന്ത്രി നിർവഹിച്ചു


ജപ്പാനിലെ കാസിയോ കമ്പനിയുടെ ജനറൽ മാനേജരും മറ്റു ചി ല പ്രധാന വ്യക്തികളും നമ്മുടെ സ്കൂൾ സന്ദർശിച്ചു


ഇംഗ്ലീഷ് ലിറ്റററി ക്ലബ്ബിന്റെ ഉദ്ഘാടനവും മലാല Dayസെലിബ്രേഷൻസ്


ലിറ്റററി അസോസിയേഷന്റെ ഉദ്ഘാടനവും കഴിഞ്ഞ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥിക്കളെ ആദരിക്കൽ ചടങ്ങും IFS നേടിയ നമ്മുടെ പൂർവ വിദ്യാർത്ഥിയായ ആനന്ദ ജസ്റ്റിനെ ആദരിക്കലും


ഭക്ഷ്യസുരക്ഷ ക്യാൻസർ പ്രതിരോധം ലഹരി ബോധവൽക്കരണം തുടങ്ങിയവ പ്രശസ്ത മജീഷ്യൻ നാഥ് അവതരിപ്പിച്ചു


ഓഗസ്റ്റ് മാസത്തെ പ്രവർത്തനങ്ങൾ


ഖാദി ബോർഡിനെ നേതൃത്വത്തിലുള്ള ഓണം വിപണന മേള



ആർസിസി യിലെ രോഗികളുടെ കൂട്ടിരിപ്പുകാർക്ക് ആയി അഞ്ചാം ക്ലാസിലെ വിദ്യാർത്ഥികൾ കൊണ്ടുവന്ന 500ൽ പരം പൊതിച്ചോറുകൾ വിതരണം ചെയ്തു



എൻഎസ്എസ് സ്കൂൾ യൂണിറ്റും ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു പ്രിൻസിപ്പൽ Rev . ഫാദർ നെൽസൺ വലിയ വീട്ടിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു


ഈ വർഷത്തെ പിടിഎ ജനറൽ ബോഡി മീറ്റിംഗ് നടന്നു ഈ വർഷത്തെ പിടിഎ പ്രസിഡണ്ടായി പ്രൊഫസർ സുനിൽകുമാർ എൻ കെ യും മദർ PTAപ്രസിഡണ്ടായി ശ്രീമതി ലെന വി നായരെയും തിരഞ്ഞെടുത്തു (5/8/2023)



ഹിരോഷിമ ദിനത്തോടനുബന്ധിച്ച് ഫിസിക്കൽ സയൻസും ഡിപ്പാർട്ട്മെന്റ് ഡിബേറ്റ് ഫോറം എന്നിവയുടെ സഹകരണത്തോടെ ആധുനിക ശാസ്ത്രസാങ്കേതിക വിദ്യയുടെ മുന്നേറ്റം മനുഷ്യരാശിക്ക് ഭീഷണിയോ എന്ന വിഷയത്തിൽ ഡിബേറ്റ് സംഘടിപ്പിച്ചു പ്രിൻസിപ്പൽ REV FR. നെൽസൺ വലിയവീട്ടിൽ ഉദ്ഘാടനം ചെയ്ത മീറ്റിങ്ങിൽHM ശ്രീമതി റാണി എം അലക്സ് ആശംസകൾ നേർന്നു സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ഡിസാസ്റ്റർ മാനേജ്മെന്റ് കൺസൾട്ടന്റും ആയ ശ്രീ നിഷാദ് മീറ്റിങ്ങി ൽ സന്നിഹിതൻ ആയിരുന്നു പത്ത് E1ലെ വിദ്യാർത്ഥിനി കുമാരി അമൃത V Vഹിരോഷിമ ദിനാചരണത്തിന്റെ പ്രാധാന്യത്തെ പറ്റി സന്ദേശം നൽകി


സോഷ്യൽ സയൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹിരോഷിമാ ദിനം ആചരിച്ചു ബഹുമാനപ്പെട്ട പ്രിൻസിപ്പൽ മുഖ്യസന്ദേശം നൽകിHM റാണി എം അലക്സ്‌ ടീച്ചർ ആശംസകൾ നേർന്നു. സമാധാന സന്ദേശ പക്ഷി കൂട്ടമായ സദക്കോ, സമാധാന പ്രതീകമായ വെള്ളരിപ്രാവിനെ പറത്തൽ, സമാധാന കവിതകളുടെ ആലാപനം, യുദ്ധവിരുദ്ധ പ്രതിജ്ഞ എന്നിവ നടത്തപ്പെട്ടു


ഫ്രീഡം ഫസ്റ്റ് 2023 ഭാഗമായി നേതൃത്വത്തിൽ സെമിനാർ ഡിജിറ്റൽ പോസ്റ്റർ മേക്കിങ് കോമ്പറ്റീഷൻ ഐടി കോർണർ എന്നിവ സംഘടിപ്പിച്ചു ആഗസ്റ്റ് 9,10,11, 12 തീയതികളിലാണ് സ്കൂൾതല ഫ്രീഡം ഫസ്റ്റ് സംഘടിപ്പിച്ചത്


ദീപിക പത്രത്തിലെ നേതൃത്വത്തിൽ കളർ ഇന്ത്യ, കളറിംഗ് മത്സരം അഞ്ചു മുതൽ 12 വരെയുള്ള കുട്ടികൾക്കായി സംഘടിപ്പിച്ചു.


മാത് സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജിയോ മെട്രിക്കൽ ചാർട്ട് കോമ്പറ്റീഷൻ നടത്തി