25041കുട്ടികൾക്കുള്ള സൈബർ സെക്യൂരിറ്റി ക്ലാസുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
22:38, 18 നവംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25041 (സംവാദം | സംഭാവനകൾ) ('പത്താം ക്ലാസ്സിലെ കുട്ടികളുടെ ഗ്രൂപ്പ്  പ്രവർത്തനങ്ങളുടെ ഭാഗമായാണ് വിദ്യാലയത്തിലെ എല്ലാ ക്ലാസ്സുകളിലെയും കുട്ടികൾക്ക് സത്യമേവ ജയതേ ക്ലാസുകൾ നൽകിയത് .എല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പത്താം ക്ലാസ്സിലെ കുട്ടികളുടെ ഗ്രൂപ്പ്  പ്രവർത്തനങ്ങളുടെ ഭാഗമായാണ് വിദ്യാലയത്തിലെ എല്ലാ ക്ലാസ്സുകളിലെയും കുട്ടികൾക്ക് സത്യമേവ ജയതേ ക്ലാസുകൾ നൽകിയത് .എല്ലാ ക്ലാസ്സുകളിലും ഒരേ സമയത്താണ് ഈ ക്ലാസുകൾ നൽകിയത് .പത്താം ക്ലാസ്സിലൂടെ രണ്ടു ഗ്രൂപ്പുകളാണ് ഈ ഗ്രൂപ് പ്രവർത്തനങ്ങൾ തിരഞ്ഞെടുത്തത് .അവർ തങ്ങളുടെ അംഗങ്ങൾക്ക് പ്രവർത്തങ്ങൾ വിഭജിച്ചു നൽകി .നേരത്തെ തന്നെ അവർ ക്ലാസുകൾ നന്നായി ഒരുങ്ങിയിരുന്നു ഹൈ ടെക് ഉപകാരങ്ങൾ ഉപയോഗിച്ചാണ് ക്ലാസുകൾ എടുത്തത് .പുതിയ അധ്യാപകരെ മറ്റു കുട്ടികൾ വളരെ നന്നായി ശ്രദ്ധിച്ചു .മൊബൈലുകളിൽ വരുന്ന വ്യാജവാർത്തകൾ ക്കുറിച്ചും അവ എങ്ങനെ തിരിച്ചറിയാമെന്നും കുട്ടികൾ വിശദീകരിച്ചു .ഇതുനുള്ള വിഡിയോകളും അവർ ശ്രദ്ധാപൂർവം കണ്ടു .തെറ്റായ വാർത്തകൾ പടരുവാനുള്ള സാഹചര്യങ്ങൾ എങ്ങനെ ഒഴിവാക്കാമെന്നും അവർ മനസ്സിലാക്കി .ക്‌ളാസ്സുകൾ വളരെ ഫലപ്രദമായിരുന്നെന്നു കുട്ടികൾ അഭിപ്രായപ്പെട്ടു .ക്‌ളാസ് എടുത്ത വിദ്യാർഥിനികൾക്ക് ഈ ക്ലാസുകൾ വളരെയധികം ആത്മവിശ്വാസം നൽകി